ആലപ്പുഴ: രഞ്ജിത് വധക്കേസിലെ പ്രതികളെ ഒളിപ്പിച്ചത് സി.പി.എം നേതാക്കളാണെന്ന് ബി.ജെ.പി ദേശീയ നിർവാഹ സമിതിയംഗം പി.കെ. കൃഷ്ണദാസ്. കൊല്ലപ്പെട്ട ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്‍റെ വീട് സന്ദർശിച്ചശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും കൊലയാളിസംഘത്തെ പിടികൂടാൻ പൊലീസിന് കഴിയാത്തത് പ്രതികൾക്ക് സി.പി.എം നേതാക്കളുടെ സംരക്ഷണമുള്ളതിനാലാണ്. പൊലീസ് അന്വേഷണത്തിൽ ബി.ജെ.പിക്ക് വിശ്വാസമില്ല, അന്വേഷണച്ചുമതല എത്രയും വേഗം എൻ.ഐ.എക്ക് കൈമാറണം. ആർ.എസ്.എസ്, ബി.ജെ.പി നേതാക്കളെ പൊലീസ് വേട്ടയാടുകയാണ്.
ഭരണഘടനസ്ഥാപനങ്ങളെ അവഹേളിക്കുന്നതിൽ സി.പി.എമ്മിനും കോൺഗ്രസിനും ഒരേനയമാണ്. ഗവർണറെ അപമാനിക്കുന്നതിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഒരേ സ്വരം ഇതിന് തെളിവാണ്. മുഖ്യമന്ത്രിയുടെ വക്കാലത്ത് ഏറ്റെടുത്ത പ്രതിപക്ഷ നേതാവ് ഉപമുഖ്യമന്ത്രിയുടെ പണികൂടി ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.