റാന്നി: റാന്നി ഗ്രാമപഞ്ചായത്തിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പിന്തുണക്കുന്നതിന് മുന്നോടിയായി കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗവും ബി.ജെ.പിയും തമ്മിലുണ്ടാക്കിയ കരാർ പുറത്ത്. സംഭവം വിവാദമായതോടെ റാന്നി പഞ്ചായത്തിലെ രണ്ട് ബി.ജെ.പി പ്രതിനിധികളെയും പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതായി ജില്ല പ്രസിഡൻറ് അശോകൻ കുളനട അറിയിച്ചു.
തെരെഞ്ഞടുപ്പിൽ എസ്.ഡി.പി.ഐയുമായി ജില്ലയിലുടനീളം സി.പി.എം ധാരണയുണ്ടായിരുെന്നന്ന ആരോപണവും ഉയരുന്നു. കേരള കോൺഗ്രസ് ജോസ് വിഭാഗം അംഗം ശോഭാ ചാർളിയെ പിന്തുണക്കുന്നതിന് 100 രൂപ മുദ്രപ്പത്രത്തിൽ തയാറാക്കിയ കരാറിെൻറ പകർപ്പ് ബി.ജെ.പി നേതാവാണ് പുറത്തുവിട്ടത്. ശോഭാ ചാർളിയും ബി.ജെ.പി റാന്നി നിയോജകമണ്ഡലം പ്രസിഡൻറ് ഷൈൻ ജി. കുറുപ്പുമാണ് കരാറിൽ ഒപ്പിട്ടത്.
പ്രസിഡൻറ് തെരെഞ്ഞടുപ്പ് നടന്ന ഡിസംബർ 30നാണ് കരാർ ഒപ്പിട്ടത്. കേരള കോൺഗ്രസിെൻറ ഒഴികെ മറ്റ് എൽ.ഡി.എഫ് പരിപാടികളിൽ ശോഭാ ചാർളി പങ്കെടുക്കുന്നത് വിലക്കുന്നതാണ് കരാർ. എൽ.ഡി.എഫ് പരിപാടികളിൽ പങ്കെടുക്കില്ലെന്ന ഉറപ്പാണ് മുദ്രപ്പത്രത്തിൽ എഴുതി ശോഭാ ചാർളി നൽകിയത്. സി.പി.എം ജില്ല നേതൃത്വം അറിഞ്ഞാണ് കേരള കോൺഗ്രസ് ഇത്തരം നീക്കം നടത്തിയത്.റാന്നി പഞ്ചായത്തിലെ ബി.ജെ.പി അംഗങ്ങളായ രവീന്ദ്രൻ, വിനോദ് എന്നിവരെയാണ് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തത്. ബി.ജെ.പിക്ക് ഇവർ രണ്ട് അംഗങ്ങൾ മാത്രമാണ് റാന്നി പഞ്ചായത്തിലുള്ളത്.
ഇവരാണ് ശോഭാ ചാർളിയുടെ പേര് നിർദേശിച്ചതും പിന്താങ്ങിയതും. സംഭവം വിവാദമായപ്പോൾ പാർട്ടിയുടെ രണ്ട് അംഗങ്ങൾ നേതൃത്വവുമായി ആലോചിക്കാതെയാണ് ശോഭാ ചാർളിയെ പിന്തുണച്ചതെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പ്രതികരിച്ചത്. അതേസമയം, മുഖം രക്ഷിക്കാനാണ് സസ്പെൻഡ് ചെയ്തതെന്നാണ് കരുതുന്നത്. ബി.ജെ.പി, സംഘ്പരിവാർ സംഘടനകളുമായി ആലോചിച്ച് മേൽകമ്മിറ്റികളെ അറിയിച്ചാണ് ശോഭാ ചാർളിയെ പിന്തുണക്കാൻ തീരുമാനിച്ചതെന്ന് ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡൻറ് ഷൈൻ ജി. കുറുപ്പ് വെളിെപ്പടുത്തിയിരുന്നു.
കരാറിൽ ഒപ്പിട്ട ഷൈൻ ജി. കുറുപ്പിനെതിരെ നടപടിയെടുത്തിട്ടുമില്ല. ഷൈൻ പരസ്യപ്രസ്താവന നടത്തുന്നത് ജില്ലാ നേതൃത്വം വിലക്കിയിട്ടുണ്ട്. ബി.ജെ.പി പിന്തുണയോടെ പ്രസിഡൻറായ ശോഭാ ചാർളിയെ എൽ.ഡി.എഫ് പാർലെമൻററി പാർട്ടയിൽനിന്ന് പുറത്താക്കിയിരുന്നു. എന്നാൽ, കേരള കോൺഗ്രസ് ശോഭക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.