കൊച്ചി: സർക്കാർ ആശുപത്രിയിൽ 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അറ്റൻഡർക്ക് ഏഴുവർഷം കഠിന തടവ്. അങ്കമാലി താലൂക്ക് ആശുപത്രിയിലെ ഗ്രേഡ്-രണ്ട് അറ്റൻഡറായിരുന്ന തൃശൂർ ആളൂർ പനപ്പിള്ളി തുരുത്തിപറമ്പ് വീട്ടിൽ വിജയനെയാണ് (52) എറണാകുളം അഡീഷനൽ സെഷൻസ് (കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ശിക്ഷിച്ചത്. സ്ത്രീത്വത്തെ അപമാനിക്കൽ, പോക്സോ ആക്ടിലെ ഒമ്പതാം വകുപ്പ് എന്നിവ പ്രകാരം 12 വർഷം കഠിന തടവ് വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് ഏഴുവർഷം അനുഭവിച്ചാൽ മതി. രണ്ട് വകുപ്പുകളിലുമായി 25,000 രൂപ പിഴ അടക്കണം. പിഴ അടക്കുന്നതിൽ വീഴ്ച വരുത്തിയാൽ അഞ്ചുമാസംകൂടി തടവ് അനുഭവിക്കണം.
കോളജിൽവെച്ച് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്നാണ് 2014 ഫെബ്രുവരി അഞ്ചിന് പെൺകുട്ടി കൂട്ടുകാരിക്കൊപ്പം അങ്കമാലി താലൂക്ക് ആശുപത്രിയിലെത്തിയത്. പരിശോധിക്കാനെന്ന വ്യാജേന പെൺകുട്ടിയെ ഡ്രസിങ് റൂമിലേക്ക് കൊണ്ടുപോയ പ്രതി മേശയിൽ കിടത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. പെൺകുട്ടി കൂട്ടുകാരിക്കൊപ്പം പൊലീസിൽ നൽകിയ പരാതിയിൽ അങ്കമാലി പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. ഭാര്യയും ചെറിയ കുട്ടികളുമുള്ള തേന്നാട് കരുണ കാണിക്കണമെന്ന് പ്രതി ആവശ്യപ്പെെട്ടങ്കിലും കോടതി സ്വീകരിച്ചില്ല. ആശ്രയമാവേണ്ട ജീവനക്കാരൻതന്നെ ഇൗ പ്രവൃത്തി ചെയ്തത് ദൗർഭാഗ്യകരമാണെന്ന നിരീക്ഷണത്തോടെയാണ് കോടതി ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.