പീഡനകേസിൽ ഇര കൂറുമാറിയിട്ടും പ്രതി കുറ്റക്കാരനെന്ന്​ കോടതി കണ്ടെത്തി

പത്തനംതിട്ട: ഒമ്പതാം ക്ലാസ്​ വിദ്യാർഥിനിയെ പീഡിപ്പിച്ച്​ ഗർഭിണിയാക്കിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന്​ കോടതി കണ്ടെത്തി. ഇരയായ പെൺകുട്ടി കൂറുമാറിയിട്ടും ശാസ്​ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ്​ പ്രതി കുറ്റക്കാരനാണെന്ന്​ കണ്ടെത്തിയത്​.

കേസിൽ ബുധനാഴ്​ച ശിക്ഷ വിധിക്കും. 2009ലാണ് കേസിനാസ്​പദമായ സംഭവം. പള്ളി പണിക്കുവന്ന കന്യാകുമാരി ജില്ലക്കാരനായ രാജനാണ്​(39)​ പ്രതി. വിചാരണവേളയിൽ പെൺകുട്ടി കൂറുമാറിയെങ്കിലും ഡി.എൻ.എ ഉൾ​െപ്പടെയുള്ള ശാസ്ത്രീയ തെളിവുകൾ നിരത്തി കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു.

കോടതിയിൽ കളവ് പറഞ്ഞതിന് ഇരക്കെതിരെ കേസ് എടുക്കണമെന്ന പ്രോസിക്യൂഷ​െൻറ വാദവും പത്തനംതിട്ട അഡീഷനൽ സെഷൻസ് കോടതി (ഒന്ന്​) ബുധനാഴ്​ച പരിഗണിക്കും. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എസ്​. മനോജ് ഹാജരായി.

Tags:    
News Summary - rape case verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.