കൽപറ്റ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒന്നാംപ്രതി പുൽപള്ളി ഭൂദാനം ഷെഡ് പി.എം. സുരേഷ് ബാബുവിനെ (41) കുറ്റക്കാരനെന്നുകണ്ട് ജീവപര്യന്തം തടവിനും 34,500 രൂപ പിഴ അടക്കുന്നതിനും കോടതി ശിക്ഷിച്ചു.
രണ്ടാംപ്രതി പി.എം. സുരേഷ് (45), മൂന്നാംപ്രതി സിജു പൗലോസ് (42) എന്നിവരെ 42 വർഷം വീതം തടവിനും 2,10,000 രൂപ വീതം പിഴ അടക്കുന്നതിനും നാലാംപ്രതി കാഞ്ചനയെ (56) 15 വർഷം തടവിനും 7,500 രൂപ പിഴ ഒടുക്കുന്നതിനും കുട്ടികൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള കൽപറ്റയിലെ പ്രത്യേക കോടതി (പോക്സോ കോടതി) ജഡ്ജി എം.വി. രാജകുമാര ശിക്ഷ വിധിച്ചു.
പിഴ ഇരക്ക് നൽകാനും കൂടാതെ വിക്റ്റിം കോമ്പൻസേഷൻ സ്കീം പ്രകാരം അർഹമായ നഷ്ടപരിഹാരം ജില്ല ലീഗൽ സർവിസ് അതോറിറ്റിയോട് നൽകാനും കോടതി ഉത്തരവായി.
2017 മുതലാണ് കേസിനാസ്പദമായ സംഭവം. കേസിെൻറ വിചാരണ പൂർത്തിയാക്കിയത് മുൻ പോക്സോ ജഡ്ജി കെ. രാമകൃഷ്ണൻ ആയിരുന്നു. കേസിൽ മുഖ്യ അന്വേഷണം നടത്തിയത് ഡിവൈ.എസ്.പി കെ.എം. ദേവസ്യയും കുറ്റപത്രം സമർപ്പിച്ചത് അസി. പൊലീസ് സൂപ്രണ്ട് ഡോ. വൈഭവ് സക്സേനയുമാണ്. േപ്രാസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് േപ്രാസിക്യൂട്ടർ എം.ജി. സിന്ധു ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.