കോഴിക്കോട്: കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലെ വെളളത്തില്‍ നിന്ന് എലിയുടെ മാംസവും രോമവും കിട്ടിയതായി പരാതി. ഡെങ്കിപ്പനി ബാധിതരായ 30 പേരെ പ്രവേശിപ്പിച്ച ഇരുപത്തിനാലാം വാര്‍ഡിലെ പൈപ്പില്‍ നിന്നുമെടുത്ത വെളളത്തില്‍ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ഇതേ വാർഡിൽ എച്ച്1.എൻ1 ബാധിച്ച രണ്ടു കുട്ടികൾ ചികിത്സയിൽ കഴിയുന്നുണ്ട്. പനി ബാധിച്ച കുട്ടിയെ കുളിപ്പിക്കാനായി പൈപ്പിൽ നിന്ന് ബക്കറ്റിൽ വെള്ളം എടുത്തപ്പോഴാണ് ചത്ത എലിയുടെ അവശിഷ്ടം കണ്ടത്.
ബീച്ച് ആശുപത്രിയിലെ സംഭവം അപമാനകരമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായി. സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി ജില്ല മെഡിക്കൽ ഒാഫീസർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഷൈലജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.