എലിപ്പനി: സഹായം വേണ്ടെന്ന പിടിവാശി സർക്കാർ ഉപേക്ഷിക്കണം -എം.കെ. മുനീർ

തിരുവനന്തപുരം: എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ സമയബന്ധിതമായും കൃത്യമായും നടത്തിയില്ലെങ്കിൽ സ്​ഥിതി ആശങ്കാജനകമാകുമെന്ന്​ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീർ. പ്രളയ സമയത്ത് രക്ഷാപ്രവർത്തനത്തിന് സന്നദ്ധ സംഘടനകളുടെ സഹായം സ്വീകരിച്ച സർക്കാർ എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്കും സംഘടനകളെ ഉപയോഗപ്പെടുത്തണം.

എലിപ്പനി സംബന്ധിച്ച് സർക്കാർ േപ്രാട്ടോക്കോളിനെതിരായാണ് ജില്ല മെഡിക്കൽ ഓഫീസർമാർ സർക്കുലർ നൽകുന്നത്. പ്രതിരോധ മരുന്ന്​ കഴിക്കേണ്ട അളവ് പോലും കൃത്യമല്ല. രണ്ട് വയസ്സിന് താഴെ, രണ്ട് മുതൽ എട്ട് വയസുവരെ, എട്ട് മുതൽ 12 വരെ, 12ന് മുകളിൽ എന്നിങ്ങനെ പ്രായവ്യത്യാസമനുസരിച്ചാണ് പ്രതിരോധ മരുന്നി​​െൻറ അളവ് നിശ്ചയിക്കേണ്ടത്. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നൽകുന്നതിലും വ്യത്യാമുണ്ട്. എന്നാൽ, എല്ലാവർക്കും ഡോക്സിസൈക്ലിൻ തന്നെ നൽകുകയാണ്.

അമോക്സിലിൻ, അസിേത്രാമൈസിൻ എന്നിവയും പ്രായവ്യത്യാസമനുസരിച്ച് നൽകണം. ഇതൊന്നും നൽകുന്നില്ല. പലയിടത്തും ഡോക്സിസൈക്ലിൻ ലഭിക്കാത്ത സ്​ഥിതിയുണ്ട്. ഒരു തവണ കഴിച്ചവർക്ക്​ നെ​െഞ്ചരിച്ചിൽ അനുഭവപ്പെട്ടാൽ പിന്നീട് കഴിക്കാത്ത സ്​ഥിതിയുണ്ട്. ഇതിനും മരുന്ന് ലഭ്യമാക്കണം. പ്രതിരോധ മരുന്ന് എല്ലാവരും കഴിച്ചെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിന് സന്നദ്ധ സംഘടനകളുടൈ സേവനം പ്രയോജനപ്പെടുത്തണം. സന്നദ്ധ സംഘടനകൾ ഡോക്ടമാർമാരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നത്. ഇതിന് അവസരം നിഷേധിക്കുന്നത് ശരിയല്ല.

പ്രളയബാധിത പ്രദേശത്ത് സന്നദ്ധ പ്രവർത്തനം നടത്തിയവർ എലിപ്പനി മൂലം മരിച്ചിട്ടുണ്ട്. പ്രത്യേക പാക്കേജുണ്ടാക്കി ഇവരുടെ കുടുംബാംഗങ്ങൾക്ക് മരണാനന്തര സഹായം നൽകണമെന്നും അദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Rat Fever MK Muneer -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.