കണ്ണൂർ: മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിെൻറ വധവുമായി ബന്ധപ്പെട്ട് പ്രതി രതീഷിെൻറ മരണം കൊലപാതകമാണെന്നതിനോട് പ്രതികരിക്കാതെ സി.പി.എം. രതീഷിെൻറ മരണത്തിലെ ദുരൂഹതയും കൊലപാതക സൂചനയും സംബന്ധിച്ച് സി.പി.എം ഇതുവരെ കാര്യമായി പ്രതികരിച്ചില്ല.
മൻസൂർ വധത്തിൽ രതീഷ് ഉൾപ്പെട്ടിട്ടില്ലെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുേമ്പാഴും ഇയാളുടെ മരണം ആത്മഹത്യയാണെന്ന വാദമാണ് സി.പി.എം നേതാക്കൾ സ്വീകരിക്കുന്നത്. പൊലീസ് അന്യായമായി പ്രതിചേർത്തതിനെ തുടർന്ന് രതീഷ് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന തരത്തിലാണ് പാർട്ടിവേദികളിൽ പ്രചരിപ്പിക്കുന്നത്. എൽ.ഡി.എഫിെൻറ നേതൃത്വത്തിൽ തിങ്കളാഴ്ച നടന്ന സമാധാന സന്ദേശ യാത്രയിലും രതീഷിെൻറ മരണം ആത്മഹത്യയാണെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചത്.
രതീഷിെൻറ ആന്തരികാവയവങ്ങളില്‍ ക്ഷതമേറ്റിട്ടുണ്ടെന്നും ശ്വാസംമുട്ടിച്ചുവെന്നുമുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൊലപാതകമെന്ന സൂചനയിൽ പൊലീസ് എത്തുേമ്പാഴും സി.പി.എം തുടരുന്ന മൗനം ചർച്ചയാവുകയാണ്. രതീഷിെൻറ മുഖത്തടക്കം പരിക്കേറ്റിട്ടുണ്ട്. മരണത്തിന് മുമ്പ് രതീഷിനെ ശ്വാസംമുട്ടിച്ചതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വളയം കിഴക്കേചാലില്‍ മൃതദേഹം കണ്ടെത്തിയ സ്ഥലത്തടക്കം പരിശോധന നടത്തിയിരുന്നു.
ഈ സാഹചര്യത്തിലും രതീഷിെൻറ മരണം ആത്മഹത്യയാണെന്ന നിലപാടിൽ സി.പി.എം ഉറച്ചുനിൽക്കുകയാണ്. അതിനിടെ തെൻറ മകനെ ആത്മഹത്യയിലേക്ക് നയിച്ചതിൽ ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രതീഷിെൻറ അമ്മ കൂലോത്ത് പത്മിനി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. പ്രതികൾ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ രതീഷ് കൊല്ലപ്പെട്ടതാണെന്ന് കെ. സുധാകരൻ എം.പിയും ആരോപിച്ചിരുന്നു.
ചെക്യാട്ട് അരൂണ്ട കൂളിപ്പാറയിലെ ആളൊഴിഞ്ഞപറമ്പിലെ കശുമാവിൽ തൂങ്ങിയ നിലയിലാണ് കഴിഞ്ഞദിവസം രതീഷിെൻറ മൃതദേഹം കണ്ടെത്തിയത്. അറസ്റ്റിലായ നാലാം പ്രതി ശ്രീരാഗും രതീഷും ഒന്നിച്ച് ഒളിവിൽ കഴിഞ്ഞതായാണ് പൊലീസിെൻറ നിഗമനം. മുസ്ലിം ലീഗ് പ്രവർത്തകെൻറ കൊലപാതകത്തിന് പിന്നാലെ പ്രതികളിലൊരാളെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയതും സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.