അരൂർ: റേഷൻ കടകളിൽ കാർഡ് ഉടമകളെ സമരത്തിൽ പങ്കാളികളാക്കുന്നു. റേഷൻ സാധനങ്ങൾ വാങ്ങാൻ ചെന്നാൽ വെള്ളത്തുണിയിൽ പേരെഴുതി ഒപ്പിടണം.
റേഷൻ കടക്കാരുടെ സംഘടന അടുത്ത മാസം സെക്രട്ടേറിയറ്റിനു മുൻപിൽ നടത്തുന്ന ധർണയിൽ കാർഡ് ഉടമകൾ പേരെഴുതി ഒപ്പിട്ട തുണികൾ സമരപ്പന്തലിലും സെക്രട്ടേറിയറ്റ് മതിലുകളിലും നിരത്തും.10 മാസം കാർഡ് ഉടമകൾക്ക് കിറ്റുകൾ വിതരണം ചെയ്തതിന്‍റെ കമീഷൻ നൽകണമെന്നാവശ്യപ്പെട്ടാണ് സമരം. മാർക്കർ പേന ഉപയോഗിച്ചാണ് തുണിയിൽ ഒപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.