തൃശൂര്‍: തിങ്കളാഴ്ച മുതല്‍ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ നിയമസഭയിൽ നൽകിയ ഉറപ്പ് വെറുംവാക്കായി. റേഷന്‍ കാര്‍ഡ് വിതരണം ജൂണ്‍ അവസാനവാരത്തോടെ മാത്രമേ സാധ്യമാവൂ എന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. കാര്‍ഡ് ലാമിനേഷന് ജോലി ഇഴയുന്നതാണ് നാലുതവണ നീട്ടിയ കാർഡ് വിതരണം വീണ്ടും താമസിക്കാൻ ഇടയാക്കുന്നത്. കഴിഞ്ഞ സമ്മേളനത്തിനിടെ എട്ട് എം.എല്‍.എമാര്‍ ഇക്കാര്യം ഉന്നയിച്ചപ്പോഴാണ് മന്ത്രി ഉറപ്പുനൽകിയത്.
ജില്ലതലത്തില്‍ ലാമിനേഷന് പ്രവര്‍ത്തനത്തിന് വകുപ്പ് ഉത്തരവ് ഇറക്കിയതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. ജില്ലകളില്‍ ലാമിനേഷന് ജോലി പ്രാരംഭ ഘട്ടത്തിലാണ്. ചില ജില്ലകളിൽ അതും തുടങ്ങിയിട്ടില്ല. സി--ഡിറ്റിനാണ് ലാമിനേഷന് ജോലിയുടെ കരാർ. പ്രാദേശികതലത്തില്‍ ലാമിനേഷന് പ്രവൃത്തികള്‍ ഉപ കരാര്‍ നല്‍കാനാണ് സി--ഡിറ്റിെൻറ ശ്രമം. ഇതിന് ആവശ്യമായ ജോലിക്കാരെ പ്രാദേശികതലത്തില്‍ കിട്ടുന്നില്ല.
മാത്രമല്ല വ്യതിയാനമില്ലാതെ വൈദ്യുതി ലഭിക്കണം. അതിനാൽ പവര്‍ സ്റ്റേഷനുകളോടു ചേര്‍ന്നുള്ള സ്ഥാപനങ്ങളില്‍ മാത്രേമ ലാമിനേഷന് ജോലി നടത്താനാകൂ. വിവിധ ജില്ലകളില്‍ പവര്‍ സ്റ്റേഷനോട് ചേര്‍ന്നുള്ള സ്ഥാപനങ്ങള്‍ കുറവാണ്. ലാമിനേഷന് തുടങ്ങിയാല്‍ത്തന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പൂര്‍ത്തിയാക്കാൻ ജൂണ്‍ പകുതി കഴിയും. ട്രയല്‍ റണ്‍ നടത്തിയ കൊല്ലം ജില്ലയിലും എല്ലാവർക്കും കാര്‍ഡ് നല്‍കാനായിട്ടില്ല.
തെറ്റായ വിവരങ്ങൾ തിരുത്തിയ കാർഡല്ല വിതരണത്തിന് തയാറാക്കുന്നതെന്നും പറയുന്നു. ഓണ്‍ലൈനായും റേഷന്‍ കടകള്‍ മുഖേനയും തിരുത്തിെയങ്കിലും പഴയ തെറ്റുകള്‍ മാറ്റിയിട്ടില്ലെന്ന് കൊല്ലത്ത് വിതരണം ചെയ്ത കാര്‍ഡുകളില്‍ കണ്ടെത്തിയിരുന്നു. മുന്‍ഗണനക പട്ടികയില്‍നിന്ന് മാറ്റണമെന്ന് അപേക്ഷിച്ചവരെ നിലനിര്‍ത്തി. വിതരണം മറ്റിടങ്ങളിലേക്ക് വ്യാപിക്കുേമ്പാൾ ഇതെല്ലാം പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
കാര്‍ഡ് വിതരണത്തിന് താലൂക്ക് സപ്ലൈ ഓഫിസുകളില്‍നിന്ന് നല്കിയ സമയവും വെട്ടിക്കുറച്ചിട്ടുണ്ട്. താലൂക്കുകളുടെ വലുപ്പച്ചെറുപ്പം അനുസരിച്ച് 40 മുതല്‍ 60 ദിവസം വരെയാണ് ഉദ്യോഗസഥര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഇത് 20-25 ആയി വകുപ്പ് കുറച്ചു. പുതിയ കാര്‍ഡിന് മുമ്പ് 10 രൂപയാണ് ഇൗടാക്കിയിരുന്നതെങ്കിൽ ഇപ്പോൾ 100 രൂപയായി വർധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.