മൂന്ന് ലക്ഷം റേഷന്‍ കാര്‍ഡുകള്‍ റദ്ദാകും

തിരുവനന്തപുരം: ഭക്ഷ്യഭദ്രതാനിയമത്തിന്‍െറ അടിസ്ഥാനത്തില്‍ മുന്‍ഗണനാപട്ടിക തയാറാക്കിയപ്പോള്‍ മൂന്ന് ലക്ഷം റേഷന്‍ കാര്‍ഡുകളുടെ ഇരട്ടിപ്പ് കണ്ടത്തെിയിട്ടുണ്ടെന്നും അതിനത്തെുടര്‍ന്ന് 83 ലക്ഷമായിരുന്ന കാര്‍ഡുകള്‍ 80 ലക്ഷമായി കുറയുമെന്നും മന്ത്രി പി. തിലോത്തമന്‍. ഭക്ഷ്യഭദ്രതാനിയമപ്രകാരമുള്ള മുന്‍ഗണനയിതര പട്ടിക ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്‍റര്‍(സി.വി.സി) സംഘടിപ്പിച്ച ഭക്ഷ്യഭദ്രതാനിയമം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മുന്‍ഗണനാപട്ടികയിലെ 1.54 കോടിക്കുശേഷമുള്ള 1.21 കോടിയാളുകളാണ് ഇതരപട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവര്‍ക്ക്  ഈമാസം തന്നെ അരി നല്‍കാനാകും. മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് റേഷന്‍ നല്‍കാന്‍ ഉത്തരവായിട്ടുണ്ട്. ഇതിനുള്ള ഭക്ഷ്യധാന്യങ്ങള്‍ സ്റ്റോക്കുണ്ട്. മുന്‍ഗണനാപട്ടികയിലുള്ളവര്‍ക്ക് സൗജന്യറേഷനാണ് നല്‍കുന്നത്. ഇതരവിഭാഗത്തില്‍പെടുന്ന 1.21 കോടി പേര്‍ക്ക് രണ്ട് രൂപക്ക് ഒരു കിലോ എന്ന തോതില്‍ ഒരാള്‍ക്ക് രണ്ട് കിലോ ലഭ്യമാക്കും.

13000 കുടുംബങ്ങള്‍ റേഷന്‍ വേണ്ടാതെ കാര്‍ഡ് മാത്രം ആവശ്യമുള്ളവരായുമുണ്ട്. പുതിയ വിതരണസമ്പ്രദായത്തിലൂടെ 300 കോടിയുടെ അധിക ബാധ്യത വരും. നേരത്തേ 821 കോടിയുടെ ബാധ്യതയുണ്ടായിരുന്നത് 1121 കോടിയായി ഉയരും. ഭക്ഷ്യഭദ്രതാനിയമം മാര്‍ച്ച് 31നകം പൂര്‍ണമായും നടപ്പാകും. റേഷന്‍സാധനങ്ങള്‍ നേരിട്ട് കടകളിലത്തെിക്കുന്ന വാതില്‍പടി വിതരണം ഉള്‍പ്പെടെയുള്ളവ ഏപ്രില്‍ ആദ്യം ആരംഭിക്കും. മുന്‍ഗണനാപട്ടിക സംബന്ധിച്ച് നവംബര്‍ അഞ്ച് വരെ 13 ലക്ഷം ആക്ഷേപങ്ങളാണ്  ലഭിച്ചത്.

റേഷന്‍കടകളില്‍ എ.ടി.എം സംവിധാനം കൊണ്ടുവരുന്നതിനെക്കുറിച്ച് എസ്.ബി.ഐയുമായി ബന്ധപ്പെട്ടിട്ടുണ്ട്. റേഷന്‍കടകള്‍ ആധുനീകരിക്കാന്‍ പലിശരഹിത വായ്പ അനുവദിക്കുന്നതും പരിഗണനയിലാണ്. സംസ്ഥാനത്തെ 40 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികള്‍ ഇവിടത്തെ ഭക്ഷ്യവിപണിയില്‍ സമ്മര്‍ദമുണ്ടാക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിഹിതം ഉയര്‍ത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കുന്നതുസംബന്ധിച്ച് അവ്യക്തതയുടെയും ആശങ്കയുടെയും ആവശ്യമില്ല. രാജ്യത്ത് ഏറ്റവും ഭക്ഷ്യകമ്മി അനുഭവപ്പെടുന്ന സംസ്ഥാനമായിട്ടും കേരളത്തിനുള്ള വിഹിതം കേന്ദ്രം വെട്ടിക്കുറക്കുകയാണ്. ഇത് പുന$സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.

 

Tags:    
News Summary - ration card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.