റേഷന്‍കാര്‍ഡ് പുതുക്കാത്തവരുടെയും താല്‍ക്കാലിക കാര്‍ഡുകാരുടെയും വിവര ശേഖരണം തുടങ്ങി

തൃശൂര്‍: റേഷന്‍കാര്‍ഡ് പുതുക്കാത്തവരുടെയും താല്‍ക്കാലിക കാര്‍ഡ് ലഭിച്ചവരുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്‍െറ നിര്‍ദേശം. ഭക്ഷ്യഭദ്രതാ നിയമവുമായി ബന്ധപ്പെട്ട് കാര്‍ഡ് പുതുക്കാത്തവര്‍ക്കും കാര്‍ഡ് പുതുക്കല്‍ പ്രക്രിയ കാലയളവില്‍ താല്‍ക്കാലിക കാര്‍ഡ് ലഭിച്ചവര്‍ക്കും റേഷന്‍ ഭക്ഷ്യധാന്യം ലഭിക്കില്ളെന്ന ‘മാധ്യമം’ വാര്‍ത്തക്ക് പിന്നാലെയാണ് ഇത്തരക്കാരുടെ വിവരം ശേഖരിക്കാന്‍ നിര്‍ദേശം നല്‍കിയത്.

വാര്‍ത്ത വന്നതിന് പിറകെ ജില്ലാ സപൈ്ളസ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശമത്തെി. റേഷന്‍കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് ഫോട്ടോ എടുക്കാത്തവരുടെയും താല്‍ക്കാലിക കാര്‍ഡ് ലഭിച്ചവരുടെയും വിവരങ്ങള്‍ വെള്ളിയാഴ്ച നല്‍കണമെന്ന് ഫോണിലൂടെയാണ് ആവശ്യപ്പെട്ടത്. റേഷന്‍കടകള്‍ കേന്ദ്രീകരിച്ച് വിവരം ശേഖരിച്ച് നല്‍കാന്‍ ജില്ലാ സപൈ്ളസ് ഓഫിസര്‍മാര്‍ റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അപേക്ഷ പൂരിപ്പിച്ച് നല്‍കിയതിന് പിറകെ 2015 ജനുവരിയില്‍ സി-ഡിറ്റിന്‍െറ സഹായത്തോടെ കാര്‍ഡ് ഉടമകളുടെ ഫോട്ടോ എടുത്തിരുന്നു. ക്യാമ്പുകളില്‍ എത്താത്തവര്‍ക്കും അനുബന്ധ കാര്യങ്ങള്‍ ചെയ്യാത്തവര്‍ക്കും കാര്‍ഡ് വീണ്ടും പുതുക്കുന്നതിന് ഇതോടെ അവസരം ലഭിക്കും. ചെറിയ താലൂക്കുകളില്‍ പോലും റേഷന്‍ കാര്‍ഡ് പുതുക്കാത്ത ശരാശരി 3000 ഉടമകളെയാണ് കണ്ടത്തൊനായത്.

റേഷന്‍ കാര്‍ഡ് പുതുക്കല്‍ പ്രക്രിയ തുടങ്ങിയ 2014 മേയ് മുതല്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നും ജില്ലകളില്‍നിന്നും താലൂക്കുകളില്‍നിന്നും കാര്‍ഡുകള്‍ മാറ്റി പുതിയ താലൂക്കില്‍ ചേര്‍ന്നവര്‍ക്ക് താല്‍ക്കാലിക റേഷന്‍ കാര്‍ഡ് നല്‍കിയിരുന്നു. ഭക്ഷ്യഭദ്രതാ നിയമത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ ഇക്കൂട്ടര്‍ക്ക് നല്‍കിയ താല്‍ക്കാലിക റേഷന്‍ കാര്‍ഡിന് പുതിയ നിയമത്തിന്‍െറ പശ്ചാത്തലത്തില്‍ അംഗീകാരമില്ളെന്ന നിലപാടുമാണ് വകുപ്പ് തിരുത്തുന്നത്. വെള്ളിയാഴ്ച രാവിലെ തന്നെ റേഷന്‍കട ഉടമകള്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്‍കി തുടങ്ങി

Tags:    
News Summary - ration card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.