വിതരണത്തെച്ചൊല്ലി തർക്കം; കൊച്ചിയിലെ റേഷൻ വിതരണം സ്തംഭനാവസ്ഥയിൽ

മ​ട്ടാ​ഞ്ചേ​രി: റേ​ഷ​ൻ വ്യാ​പാ​ര സം​ഘ​ട​ന നേ​തൃ​ത്വ​വും വാ​തി​ൽ​പ​ടി റേ​ഷ​ൻ വി​ത​ര​ണ തൊ​ഴി​ലാ​ളി​ക​ളും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ റേ​ഷ​ൻ വി​ത​ര​ണം സ്തം​ഭ​നാ​വ​സ്ഥ​യി​ലേ​ക്ക്.

റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വാ​തി​ൽ​പ​ടി വി​ത​ര​ണം ചെ​യ്യു​മ്പോ​ൾ ക​ട​യി​ൽ തൂ​ക്കി ന​ൽ​ക​ണ​മെ​ന്നാ​ണ് ച​ട്ടം. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ തൂ​ക്കി ന​ൽ​കാ​തെ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് റേ​ഷ​ൻ വ്യാ​പാ​രി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​ട​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കി പോ​കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന റേ​ഷ​ൻ വ്യാ​പാ​രി സം​ഘ​ട​ന​യു​ടെ പ​രാ​തി​യാ​ണ് ത​ർ​ക്ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

എ​ന്നാ​ൽ പ​രാ​തി ശ​രി​യ​ല്ലെ​ന്നാ​ണ് വാ​തി​ൽ​പ​ടി വി​ത​ര​ണ തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം വ​രെ റേ​ഷ​ൻ ക​ട​ക​ളി​ൽ വാ​തി​ൽ​പ​ടി വി​ത​ര​ണം തൂ​ക്കി ന​ൽ​കു​ക​യും അ​ത് സം​ബ​ന്ധി​ച്ച് റേ​ഷ​ൻ ക​ട​ക്കാ​ർ ര​സീ​തി​ൽ ഒ​പ്പി​ട്ട് ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ക​ട​യി​ൽ വാ​തി​ൽ​പ​ടി വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ ത്രാ​സ് ത​ക​രാ​റി​ലാ​കു​ക​യും റേ​ഷ​ൻ ക​ട​യു​ട​മ സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് വാ​തി​ൽ​പ​ടി വി​ത​ര​ണ തൊ​ഴി​ലാ​ളി​ക​ൾ ത്രാ​സി​ന്റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ക​രാ​റു​കാ​ര​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​താ​ണ് ഇ​ത്ത​രം ഒ​രു പ​രാ​തി​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും മ​റി​ച്ചു​ള്ള ആ​രോ​പ​ണം തെ​റ്റാ​ണെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് റേ​ഷ​ൻ വി​ത​ര​ണം സ്തം​ഭ​നാ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങി​യ​ത്. റേ​ഷ​ൻ വ്യാ​പാ​ര സം​ഘ​ട​ന നേ​തൃ​ത്വം ത​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള അ​ടി​സ്ഥാ​ന ര​ഹി​ത ആ​രോ​പ​ണം പി​ൻ​വ​ലി​ച്ച് മാ​പ്പ് പ​റ​യ​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു. അ​തേ​സ​മ​യം റേ​ഷ​ൻ വ്യാ​പാ​രി​ക​ളി​ൽ ഒ​രു വി​ഭാ​ഗം നേ​തൃ​ത്വ​ത്തി​ന്റെ നി​ല​പാ​ടി​നോ​ട് വി​യോ​ജി​പ്പ്​ പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യാ​ണ് അ​റി​യു​ന്ന​ത്. എ​ന്താ​യാ​ലും ത​ർ​ക്കം കൊ​ച്ചി​യി​ലെ റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ളെ​യാ​ണ് ബാ​ധി​ക്കു​ന്ന​ത്.

Tags:    
News Summary - Ration distribution in Kochi at a standstill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.