കോട്ടയം: റേഷൻ വിഹിതം വിട്ടുനൽകാൻ അവസരം നൽകുന്ന പദ്ധതിക്ക് ഒരുമാസമെത്തുേമ്പാ ൾ ഭാഗഭാക്കായത് 305 പേർ. ഡിസംബർ അവസാനമാണ് ‘നിങ്ങളുടെ റേഷൻ വിട്ടുനൽകൂ... അത് മറ്റ് ചി ലരുടെ വിശപ്പകറ്റും’ എന്ന പരസ്യം മാധ്യമങ്ങളിൽ നൽകി പദ്ധതിക്ക് തുടക്കമിട്ടത്. സി വിൽ സപ്ലൈസ് വെബ്സൈറ്റിൽ ‘ഗിവ് അപ്’ ഒാപ്ഷനും ക്രമീകരിച്ചു. സാമ്പത്തികമായി ഉയർ ന്ന നിലയിലുള്ളവരെ ലക്ഷ്യമിട്ട പദ്ധതിക്ക്, പക്ഷേ തണുപ്പൻ പ്രതികരണമാണ്.
വിഹിതം വ ിട്ടുനൽകുന്നവരുടെ റേഷൻ കാർഡ് നിലനിൽക്കുമെന്ന് ഭക്ഷ്യവകുപ്പ് വ്യക്തമാക്കിയ ിരുന്നു. തിരിച്ചറിയൽ രേഖയായി തുടർന്നും ഉപയോഗിക്കാം. ആറുമാസത്തിനുശേഷം അപേക്ഷ നൽകിയാൽ വിഹിതം പുനഃസ്ഥാപിക്കും. കേന്ദ്ര വിഹിതം കുറഞ്ഞ അളവിലായതിനാൽ ഇത്തരത്തിൽ ലഭിക്കുന്ന അരി സബ്സിഡി കാർഡുകൾക്ക് നൽകാനായിരുന്നു ലക്ഷ്യം. റേഷൻ വിഹിതം വാങ്ങാത്ത വലിയൊരു വിഭാഗം പദ്ധതിയുമായി സഹകരിക്കുമെന്നും ഭക്ഷ്യവകുപ്പ് കണക്കുകൂട്ടി.
ഒറ്റത്തവണ മാത്രമാണ് പരസ്യം നൽകിയതെന്നും അതുകണ്ട് ഇത്രയും പേർ വിട്ടുനൽകിയത് വലിയ പ്രതികരണമാണെന്നുമാണ് ഭക്ഷ്യവകുപ്പ് പറയുന്നത്. ഒരു സമ്മർദവുമില്ലാതെ, സ്വമേധയായാണ് ഇവർ ഭാഗമായത്. ഇപ്പോഴും അപേക്ഷ ലഭിക്കുന്നുണ്ട്. കൂടുതൽ പ്രചാരണം നൽകുന്നതോടെ അപേക്ഷകളുടെ എണ്ണം കൂടുമെന്നും പറയുന്നു.
ഒരിക്കൽ റേഷൻ വിഹിതം വേണ്ടെന്നുെവക്കുന്നവർ, പുനഃസ്ഥാപിക്കാൻ നേരിട്ട് അപേക്ഷ നൽകണമെന്ന വ്യവസ്ഥയും തണുത്ത പ്രതികരണത്തിന് കാരണമായതായി ചൂണ്ടിക്കാട്ടുന്നു. ഇൗ സാഹചര്യത്തിൽ ഒാൺലൈൻ വഴി വിഹിതം പുനഃസ്ഥാപന അപേക്ഷ സ്വീകരിക്കുന്നത് വകുപ്പ് ആലോചിക്കുന്നുണ്ട്.
തുടക്കത്തിൽ വിമർശനം ഉയർന്നതും തിരിച്ചടിയായി. വിട്ടുനൽകുന്ന എ.എ.വൈ, മുൻഗണന, പൊതുവിഭാഗം (സബ്സിഡി) കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റുമെന്ന് പരസ്യത്തിൽ വ്യക്തമാക്കിയിരുന്നു. ഇങ്ങനെ പൊതുവിഭാഗത്തിലേക്ക് മാറ്റെപ്പടുന്നതോടെ ചികിത്സ സഹായം അടക്കം നഷ്ടമാകുമെന്ന് വിമർശനമുയർന്നു.
എന്നാൽ എ.എ.വൈ, മുൻഗണന, പൊതുവിഭാഗം (സബ്സിഡി) എന്നീ കാർഡുടമകൾക്കുള്ള മുന്നറിയിപ്പാണ് ഇതെന്നാണ് വകുപ്പ് പറയുന്നത്. ഇവരെ നിരുത്സാഹപ്പെടുത്താൻ ലക്ഷ്യമിട്ട വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. ഭക്ഷ്യസുരക്ഷ നിയമത്തിൽ ഗിവ് അപ് പദ്ധതി ആവിഷ്കരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും സിവിൽ സപ്ലൈസ് അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.