കൊല്ലം: ലോക കേരള സഭയുടെ ഭക്ഷണത്തിന് ചെലവായ തുക ഇൗടാക്കില്ലെന്ന് ആർ.പി ഗ്രൂപ് ചെ യർമാൻ രവി പിള്ള. ലോക കേരള സഭയുമായി ബന്ധപ്പെട്ട്, കോവളം റാവീസ് ഗ്രൂപ്പിന് നൽകിയ ഭ ക്ഷണ കരാറിൽ അരക്കോടിയിലേറെ ചെലവായെന്ന റിപ്പോർട്ടുകളെത്തുടർന്നാണ് ഹോട്ടൽ ഉടമ കൂടിയായ രവി പിള്ളയുടെ വിശദീകരണം.
ഇതുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണ്. റാവീസിെൻറ ബിസിനസ് നിബന്ധന അനുസരിച്ച് ഏതു പരിപാടിക്കും അഡ്വാൻസ് തുക കൈപ്പറ്റുകയും പരിപാടി കഴിഞ്ഞാലുടൻ തന്നെ ബാക്കി തുകക്കുള്ള നടപടികൾ കൈക്കൊള്ളാറുമുണ്ട്. എന്നാൽ, ലോക കേരള സഭ കഴിഞ്ഞ് ദിവസങ്ങൾ ഏറെ കഴിഞ്ഞിട്ടും സംഘാടകരോട് തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോൾ പറഞ്ഞു കേൾക്കുന്ന തുകയുടെ ഒരു ഇടപാടും നടത്തിയിട്ടുമില്ല. ഇത്തരത്തില്‍ വിവാദം ഉണ്ടായ സാഹചര്യത്തില്‍ ഈ ഇനത്തില്‍ തുകയൊന്നും ഈടാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് വ്യക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.