കൽപറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉത്തർപ്രദേശിലെ വാരാണസിയിൽ മത്സരി ക്കാനുള്ള സാധ്യത തള്ളാതെ പ്രിയങ്ക ഗാന്ധി. പാർട്ടി അധ്യക്ഷൻ പറഞ്ഞാൽ വാരാണസിയിൽ മത്സ രിക്കും. ഇതിൽ സന്തോഷമേയുള്ളൂ, കാത്തിരുന്നു കാണാം-പ്രിയങ്ക പറഞ്ഞു. പുൽവാമയിൽ വീരമൃത ്യു വരിച്ച സി.ആർ.പി.എഫ് ജവാൻ വസന്തകുമാറിെൻറ തൃക്കൈപ്പറ്റയിലെ തറവാട് വീട് സന്ദർശി ക്കാനെത്തിയ പ്രിയങ്ക മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
മോദിക്കെതിരെ മത്സ രിക്കാനുള്ള സന്നദ്ധത പ്രിയങ്ക ഹൈകമാൻഡിനെ നേരത്തേ അറിയിച്ചിരുന്നു. വാരാണസിയിൽ പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന് യു.പി കോൺഗ്രസ് നേതൃത്വവും ശക്തമായി വാദിക്കുന്നുണ്ട്. കിഴക്കൻ ഉത്തർപ്രദേശിൻെറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക മത്സരിക്കുന്നതിലൂടെ സാമുദായിക, പ്രതിപക്ഷ പിന്തുണ സമാഹരിക്കാമെന്നും മോദിക്കെതിരെ ശക്തമായ മത്സരം കാഴ്ചവെക്കാമെന്നുമാണ് നേതൃത്വത്തിെൻറ പ്രതീക്ഷ. പ്രിയങ്കയുടെ സ്ഥാനാർഥിത്വം പാർട്ടി അധ്യക്ഷനും സഹോദരനുമായ രാഹുൽ ഗാന്ധിയും ഇതുവരെ തള്ളിയിട്ടില്ല. ഈമാസം 29 ആണ് മണ്ഡലത്തിൽ നാമനിർദേശപത്രിക നൽകാനുള്ള അവസാന ദിവസം.
ഇത് അധികാരത്തിനുവേണ്ടി മാത്രമുള്ള തെരഞ്ഞെടുപ്പല്ലെന്ന് പ്രിയങ്ക പറഞ്ഞു. മോശമായ സാഹചര്യങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ജനാധിപത്യവും ഭരണഘടന സ്ഥാപനങ്ങളും ഇന്ന് അപകടകരമായ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്നു. രാജ്യത്ത് ഒരു ആശയം മാത്രം നടപ്പാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. എതിർശബ്ദങ്ങളെ അടിച്ചമർത്തുകയാണ്. ജനാധിപത്യം നിലനിർത്താനും ഫാഷിസത്തിെൻറ വളർച്ച തടയാനുമുള്ള വലിയ ലക്ഷ്യമാണ് നമ്മുടെ മുന്നിലുള്ളത്. അതിനാൽ യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും യു.പി.എയെ ശക്തിപ്പെടുത്തണമെന്നും പ്രിയങ്ക വോട്ടർമാരോട് അഭ്യർഥിച്ചു.
മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഹേമന്ത് കർക്കരെ രക്തസാക്ഷിയാണ്. അദ്ദേഹത്തെ അപമാനിക്കൽ അങ്ങേയറ്റം ഹീനവും നിന്ദ്യവുമാണ്. അവരുടെയെല്ലാം രക്തസാക്ഷിത്വത്തിെൻറ ഫലമായാണ് നമ്മൾ രാജ്യത്ത് സുരക്ഷിതമായും സഹവർത്തിത്വത്തോടും ജീവിക്കുന്നത് -പ്രജ്ഞ സിങ്ങിെൻറ വിവാദ പരാമർശവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കവേ പ്രിയങ്ക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.