കൊച്ചി: സംസ്ഥാനത്ത് കണ്ണൂർ ജില്ലയിൽ മാത്രം രാഷ്ട്രീയ കൊലപാതകങ്ങൾ കൂടുന്നത് എന്തുകൊണ്ടെന്ന് ഹൈകോടതി. കണ്ണൂർ ജില്ലയിൽ താരതമ്യേന കൊലപാതകങ്ങൾ കുറവാണെന്നും കുടുംബവഴക്കുമായി ബന്ധപ്പെട്ട സംഭവങ്ങൾപോലും രാഷ്ട്രീയ കൊലപാതകമായി ചിത്രീകരിക്കുകയാണെന്നും സർക്കാർ.
എൽ.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് നടന്ന എട്ട് ബി.ജെ.പി -ആർ.എസ്.എസ് പ്രവര്‍ത്തകരുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെടുന്ന ഹരജി പരിഗണിക്കുേമ്പാഴായിരുന്നു കോടതിയുടെ ചോദ്യവും സർക്കാറിെൻറ മറുപടിയും.
2016 ജൂൈല 12 മുതൽ 2017 ജൂൈല 29 വരെ ഏഴ് അക്രമസംഭവങ്ങളിൽ എട്ട് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ കൊല്ലപ്പെെട്ടന്ന് ചൂണ്ടിക്കാട്ടി തലശ്ശേരിയിലെ ഗോപാലൻ അടിയോടി വക്കീൽ സ്മാരക ട്രസ്റ്റാണ് ഹരജി നൽകിയത്. ഇൗ കൊലപാതകക്കേസുകളിൽ ഉന്നത രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാതെ പൊലീസ് ഭരണകക്ഷിയിലെ മുഖ്യ പാർട്ടിയുടെ പ്രവർത്തകരായ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നതായാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഹരജിയിൽ പറയുന്ന കൊലപാതകങ്ങളിൽ നാലും കണ്ണൂർ ജില്ലയിലാണെന്നത് കണക്കിലെടുത്താണ് കോടതിയിൽനിന്ന് ഇതുമായി ബന്ധപ്പെട്ട ചോദ്യമുണ്ടായത്.
എല്ലാ ജില്ലയിലും കൊലപാതകം നടക്കുന്നുണ്ടെന്നും കണ്ണൂര്‍ ജില്ലയില്‍ കൊലപാതകങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ നിറം നല്‍കുകയാണെന്നും സർക്കാറിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ മറുപടി നല്കി. സമാധാനാന്തരീക്ഷം പുലര്‍ത്താന്‍ സമാധാന ചര്‍ച്ചകളും സർവകക്ഷി യോഗവും നടത്തുന്നുണ്ട്. ഇതുമൂലം ഗുണമുണ്ടായിട്ടുണ്ട്. ഹരജിയിൽ പറയുന്ന കേസുകളിൽ ഉൗർജിതവും സത്യസന്ധവുമായ അന്വേഷണം നടന്നുവരുകയാണ്. നാലുകേസിൽ കുറ്റപത്രം സമർപ്പിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് ഇരകളുടെ ബന്ധുക്കളാരും പരാതി നൽകിയിട്ടില്ല. ഇൗ സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണത്തിെൻറ ആവശ്യമില്ലെന്നും എ.ജി വ്യക്തമാക്കി. കേസ് അന്വേഷിക്കാന്‍ നിര്‍ദേശം നല്കിയാല് എതിര്‍പ്പുണ്ടോയെന്ന് കോടതി സി.ബി.ഐയോടും കേന്ദ്രസര്‍ക്കാറിനോടും ആരാഞ്ഞു. കോടതി ഉത്തരവുണ്ടായാൽ ഏറ്റെടുക്കാമെന്ന് ബന്ധപ്പെട്ട അഭിഭാഷകര്‍ മറുപടി നൽകി. തുടര്‍ന്ന് ഈ മാസം 25നകം സർക്കാറിനോട് വിശദീകരണം നൽകാൻ നിർദേശിച്ച കോടതി കേസ് 30ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.