കോട്ടയം: സ്നേഹോഷ്മളമായ സ്വീകരണമാണ് കേരളാ കോൺഗ്രസ് എമ്മിന്‍റെ രാഷ്ട്രീയ നിലപാടിന് എൽ.ഡി.എഫ് നേതാക്കളിൽ നിന്ന് ലഭിച്ചതെന്ന് ജോസ് കെ. മാണി. കേരള കോൺഗ്രസ് എം ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിനുള്ള വലിയ അംഗീകാരം കൂടിയാണിതെന്നും ഉറച്ച ചുവടുകളോടെ മുന്നോട്ടുപോകുമെന്നും ജോസ് കെ. മാണി അറിയിച്ചു.
ഇടതുപക്ഷത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കാമെന്ന രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ തലസ്ഥാനത്തെത്തി സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്‍ററിലും സി.പി.ഐ സംസ്ഥാന ഓഫിസായ എം.എൻ സ്മാരകത്തിലുമെത്തി ജോസ് കെ. മാണി നേതാക്കളെ കണ്ടിരുന്നു.
കോടിയേരി ബാലകൃഷ്ണനുമായും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനുമായും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായും കൂടിക്കാഴ്ച നടത്തി. എൽ.ഡി.എഫ് പ്രവേശനം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കൂടിക്കാഴ്ചക്ക് ശേഷം ജോസ് കെ. മാണി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.