തൃശൂർ: കേരള സാഹിത്യ അക്കാദമിയിൽ മാനദണ്ഡം അട്ടിമറിച്ച് നിയമിച്ച താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ നടപടി സ്വീകരിക്കണമെന്ന് ജില്ല എംേപ്ലായ്മെൻറ് ഓഫിസർ സാംസ്കാരിക വകുപ്പിന് ശിപാർശ നൽകി. എംേപ്ലായ്മെൻറ് എക്സ്ചേഞ്ച് അധികൃതർ നടത്തിയ പരിശോധനയിലാണ് മാനദണ്ഡം പാലിക്കാതെ 30 താൽക്കാലിക ജീവനക്കാർ തുടരുന്നെന്ന് കണ്ടെത്തിയത്. പൊതുമേഖല സ്ഥാപനങ്ങളിൽ പി.എസ്.സി വഴിയല്ലാത്ത നിയമനങ്ങളിൽ എംേപ്ലായ്മെൻറ് എക്സ്േചഞ്ച് വഴിയാണ് നിയമനം നടത്തേണ്ടതെന്നും ഇത് സാഹിത്യ അക്കാദമിയിൽ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതായും എംേപ്ലായ്മെൻറ് എക്സ്േചഞ്ച് അധികൃതർ നൽകിയ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
സാഹിത്യ അക്കാദമിയിൽ 20 സ്ഥിരം ജീവനക്കാർ മാത്രമേയുള്ളൂവെന്നിരിക്കെയാണ് താൽക്കാലിക ജീവനക്കാരായി 30 പേർ തുടരുന്നത്. മാത്രമല്ല 10 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുമുണ്ട്. മാസങ്ങൾക്ക് മുമ്പ് അഞ്ച് ദിവസവേതനക്കാരെ സ്ഥിരപ്പെടുത്താൻ അക്കാദമി സാംസ്കാരിക വകുപ്പിന് ശിപാർശ നൽകിയിരുന്നു. ഇതിനിടെയാണ് 'മാധ്യമം' വാർത്തയെത്തുടർന്ന് ജില്ല എംേപ്ലായ്മെൻറ് എക്സ്ചേഞ്ച് അധികൃതർ നിയമനം സംബന്ധിച്ച് പരിശോധന നടത്തിയത്.
നിർവാഹക സമിതി തീരുമാനം പോലുമില്ലാതെ രണ്ടുപേർ പുസ്തകശാലയിൽ തുടരുന്നതുൾപ്പെടെയുള്ള ക്രമക്കേടുകളാണ് അന്വേഷണസംഘം കണ്ടെത്തിയത്. അനധികൃതമായി തുടരുന്നെന്ന് കണ്ടെത്തിയ 30ൽ 15 പേർ ദിവസവേതനാടിസ്ഥാനത്തിലും 15 പേർ കരാർ അടിസ്ഥാനത്തിലുമാണ്. താൽക്കാലിക ജീവനക്കാരുടെ സ്ഥിരനിയമനം കേന്ദ്ര തൊഴിൽ നിയമമായ കംപൾസറി നോട്ടിഫിക്കേഷൻ വേക്കൻസീസ് ആക്ടിെൻറ (സി.എൻ.വി) പരസ്യലംഘനമാണ്. മാത്രമല്ല, സാഹിത്യ അക്കാദമി സ്പെഷൽ റൂൾസിൽ അക്കാദമിയിലെ നിയമനം എംേപ്ലായ്മെൻറ് എക്സ്ചേഞ്ച് മുഖേനയായിരിക്കണമെന്ന് നിഷ്കർഷിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.