െകാച്ചി: ന്യൂനപക്ഷ സമുദായാംഗങ്ങളിൽ അർഹരായ അപേക്ഷകർക്കെല്ലാം സ്കോളർഷിപ് നൽകി ന്യൂനപക്ഷക്ഷേമ പദ്ധതിയിലെ 80:20 അനുപാതപ്രശ്നം തീർക്കാൻ ശിപാർശ. പഠനത്തിന് നിയോഗിച്ച നാലംഗ വിദഗ്ധസമിതി ഇത്തരമൊരു ശിപാർശ അനൗദ്യോഗികമായി മുന്നോട്ടുവെച്ചതായാണ് അറിയുന്നത്. അന്തിമ റിപ്പോർട്ടായിട്ടില്ലെങ്കിലും ശിപാർശ മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്. ഈ ഫോർമുലക്കാണ് സമിതിയിൽ കൂടുതൽ അംഗീകാരം ലഭിച്ചത്.
ന്യൂനപക്ഷ സ്കോളർഷിപ്പിൽ 80 ശതമാനം മുസ്ലിം വിദ്യാർഥിനികൾക്കും 20 ശതമാനം ലാറ്റിൻ, പരിവർത്തിത ക്രൈസ്തവ വിദ്യാർഥിനികൾക്കുമെന്ന രീതി ഹൈകോടതി റദ്ദാക്കിയതിനെത്തുടർന്നാണ് പഠനത്തിന് നാല് െഎ.എ.എസ് ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ധസമിതി രൂപവത്കരിച്ചത്. സമിതി ശിപാർശക്കുപുറമെ നിയമപരമായ പരിശോധനയും പ്രായോഗിക നിര്ദേശങ്ങളുംകൂടി കണക്കിലെടുക്കാനാണ് തീരുമാനം.
ന്യൂനപക്ഷ സമുദായങ്ങളെന്ന് കേന്ദ്രം വിജ്ഞാപനമിറക്കിയ ആറ് സമുദായത്തിനും ജനസംഖ്യാനുപാതികമായി ഇത്തരം ആനുകൂല്യങ്ങൾ വിതരണം ചെയ്യാത്തത് ചട്ടവിരുദ്ധമാണെന്നും ന്യൂനപക്ഷ പദ്ധതികൾ ഏതെങ്കിലും സമുദായത്തിന് പ്രാധാന്യം നൽകി നടപ്പാക്കാനാവില്ലെന്നുമായിരുന്നു ഹൈകോടതി വിധി. മുസ്ലിം പിന്നാക്കാവസ്ഥ സംബന്ധിച്ച പാേലാളി കമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി അവർക്ക് മാത്രമായി ഒതുക്കുകയും മറ്റുസമുദായക്കാർക്ക് പ്രത്യേകമായി ഇത്തരം പദ്ധതികൾ നടപ്പാക്കുകയും ചെയ്യുകയെന്നതാണ് ഒരുവിഭാഗം ഉന്നയിച്ച നിർദേശം. ഇത് വീണ്ടും നിയമക്കുരുക്കുകൾക്ക് കാരണമാകുമെന്ന പൊതുഅഭിപ്രായമാണ് സമിതിയിലുണ്ടായത്. തുടർന്നാണ് എല്ലാ ന്യൂനപക്ഷ സമുദായത്തിെലയും അർഹരായ അപേക്ഷകർക്ക് മുഴുവൻ സ്കോളർഷിപ് നൽകുകയെന്ന ആശയം ഉയർന്നത്.
നിലവിൽ സ്കോളർഷിപ് ലഭിക്കുന്നവർക്കെല്ലാം തുടരാനും പുതിയ അപേക്ഷകർക്ക് കൂടുതലായി നൽകാനും ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. സമുദായങ്ങൾ തമ്മിൽ ഇതേ ചൊല്ലിയുള്ള തർക്കത്തിനും അറുതിയാകും. അധിക തുക കണ്ടെത്തേണ്ടത് ബാധ്യതയാകുമെങ്കിലും ഇത്തരം സ്കോളർഷിപ്പുകൾക്ക് അപേക്ഷകൾ കുറവാണെന്നത് സർക്കാറിന് ആശ്വാസകരമാണ്. ഈ വർഷം ഈ രീതി നടപ്പാക്കണമെങ്കിൽ പത്ത് കോടിയോളം അധികം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടുന്നത്. വരും വർഷങ്ങളിൽ തുക വർധിച്ചേക്കാം.
എങ്കിലും വലിയ രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ട് ഈ ശിപാർശ നടപ്പാക്കി വിഷയം തീർപ്പാക്കാനാവും സർക്കാർ ശ്രമം. കമ്മിറ്റി ശിപാർശ ഇരുവിഭാഗത്തെയും തൃപ്തിപ്പെടുത്തുന്നതെന്ന് തോന്നിപ്പിക്കുമെങ്കിലും മുസ്ലിം പിന്നാക്കാവസ്ഥ സംബന്ധിച്ച പാേലാളി കമ്മിറ്റിയടക്കം റിപ്പോർട്ടുകളും അതിെൻറ അടിസ്ഥാനത്തിൽ സ്വീകരിച്ച ക്ഷേമപദ്ധതികളും അപ്രസക്തമാക്കുന്നതും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമാകും ഈ തീരുമാനം. കോടതി വിധിയോടെ റദ്ദായ പാലോളി കമ്മിറ്റി ശിപാർശകളിൽ കമ്മിറ്റിയുടെ തീരുമാനം എന്തെന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.