രജിസ്ട്രേഷൻ വകുപ്പിന് റെക്കോഡ് വരുമാനം

തിരുവനന്തപുരം: രജിസ്ട്രേഷൻ വകുപ്പിന് റെക്കോഡ് വരുമാനം. 2021-22 സാമ്പത്തിക വർഷത്തിൽ മുൻ വർഷത്തേക്കാൾ 1301.57 കോടിയുടെ വർധനയാണ് വരുമാനത്തിലുണ്ടായത്. ബജറ്റ് ലക്ഷ്യം വെച്ചതിനേക്കാൾ 305.89 കോടിയുടെ അധിക വരുമാനമാണ് നേടിയത്.12 ജില്ലകളിൽ ബജറ്റ് ലക്ഷ്യത്തേക്കാൾ കൂടുതൽ വരുമാനമുണ്ടായി.

എറണാകുളം ജില്ലക്ക് ബജറ്റ് ലക്ഷ്യത്തിലേക്ക് എത്താനായില്ലെങ്കിലും സംസ്ഥാനത്ത് ഏറ്റവും അധികം റവന്യൂ വരുമാനം നേടാനായി. 977.21 കോടിയാണ് എറണാകുളത്ത് സമാഹരിച്ച വരുമാനം. ഇതും മുൻ വർഷത്തേക്കാൾ അധികമാണ്.

ബജറ്റ് ലക്ഷ്യത്തിലേക്ക് എത്താനാകാത്ത തൃശൂർ ജില്ല റവന്യൂ വരുമാനത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ്. 462.74 കോടിയാണ് തൃശൂർ ജില്ലയിൽ സമാഹരിച്ചത്. റവന്യൂ വരുമാനത്തിൽ രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ് 572.27 കോടിയാണ് വരുമാനം. കഴിഞ്ഞ സാമ്പത്തിക വർഷവും വരുമാനത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു തിരുവനന്തപുരം ജില്ല.

Tags:    
News Summary - Record income to the Registration Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.