കൊച്ചി: പത്തനംതിട്ട സ്വദേശിയായ യുവതിയെ മതംമാറ്റി െഎ.എസിൽ ചേർക്കാൻ ശ്രമിച്ചെന്ന ാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ ദേശീയ അന്വേഷണ ഏജൻസി അന്വേഷണം അവസാനിപ്പിക്ക ുന്നു. പരാതിയിൽ ആരോപിക്കുന്ന തരത്തിലുള്ള കുറ്റങ്ങളൊന്നും പ്രതിചേർക്കപ്പെട്ട മു ഹമ്മദ് റിയാസിനെതിരെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് യു.എ.പി.എ ചുമത്താൻതക് ക തെളിവില്ലെന്ന വിലയിരുത്തലോടെ അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങുന്നത്.
കേന്ദ്രത്തിൽനിന്നുള്ള അനുമതി ലഭിച്ചാലുടൻ എൻ.െഎ.എ സംഘം കോടതിയിൽ റിപ്പോർട്ട് നൽകും. റിയാസ് അടക്കമുള്ളവർക്കെതിരെ ആരോപിച്ചിരുന്ന നിർബന്ധിത മതപരിവർത്തനം, തീവ്ര സംഘങ്ങളുമായുള്ള ബന്ധം എന്നിവക്ക് ഒരു തെളിവുമില്ലെന്നാണ് കണ്ടെത്തൽ. വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ മാത്രമാണ് കേസിലുള്ളതെന്നും അന്വേഷണം തുടരേണ്ടതായി ഒന്നുമില്ലെന്നുമാണ് എൻ.െഎ.എ വിലയിരുത്തിയത്.
കേസുമായി ബന്ധപ്പെട്ട് ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഏതാനും വ്യക്തികൾക്കെതിരെയും അന്വേഷണം നടത്തിയിരുന്നു. നിർബന്ധിത മതപരിവർത്തനം നടന്നത് അവിടെയാണെന്ന ആരോപണങ്ങളെത്തുടർന്നായിരുന്നു ഇത്. എന്നാൽ, ഏതാനും സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തിയപ്പോൾതന്നെ ഇതിൽ യാഥാർഥ്യമില്ലെന്ന് ബോധ്യപ്പെട്ടു. ലൈംഗിക അടിമയാക്കി െഎ.എസിന് വിൽക്കാൻ ശ്രമിച്ചെന്ന ആരോപണങ്ങളിലും തെളിവില്ലെന്ന് എൻ.െഎ.എ വ്യക്തമാക്കി.
കേസിൽ റിയാസടക്കം 11 പേരെയാണ് പ്രതിേചർത്തത്. പറവൂരിൽ റിയാസിന് വാടകക്ക് വീട് എടുത്ത് നൽകിയവരടക്കം മാസങ്ങളോളം ജയിലിൽ കിടക്കേണ്ടിവന്നു. കൂടാതെ റിയാസിെൻറ മാതാവുൾപ്പെടെ നിരവധി പേരെ ചോദ്യംചെയ്തു. 2017ൽ പറവൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് 2018 ലാണ് എൻ.െഎ.എ ഏറ്റെടുത്തത്.
ബംഗളൂരുവിൽ അനിമേഷൻ കോഴ്സ് പഠിക്കുന്ന സമയത്ത് പരിചയപ്പെട്ട മുഹമ്മദ് റിയാസുമായി പ്രണയത്തിലായ ശേഷം 2016 മേയ് 21നാണ് വിവാഹം രജിസ്റ്റർ ചെയ്തത്. തുടർന്ന് യുവതി വീട്ടുതടങ്കലിലാണെന്ന റിയാസിെൻറ ഹേബിയസ്കോർപസ് ഹരജിയിൽ ഹാജരാക്കിയതിനെത്തുടർന്നാണ് ഇരുവരും ഒരുമിച്ച് താമസം തുടങ്ങിയതും വിദേശത്തേക്ക് പോയതും. പിന്നീട് നാട്ടിൽ തിരിച്ചെത്തി യുവതി പരാതി നൽകുകയായിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.