വയനാട്ടിൽ റെഡ് അലർട്ട്: ദുരന്തനിവാരണത്തിന് പ്രഥമ പരിഗണന

കൽപറ്റ: പ്രളയദുരന്തത്തെ അഭിമുഖീകരിക്കുന്ന വയനാട് ജില്ലയിൽ ജില്ലാ ഭരണകൂടം റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാം ഒഴിവാക്കി ദുരന്ത നിവാരണത്തിൽ മാത്രം ശ്രദ്ധയൂന്നുന്നതിനാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത്. ജനങ്ങൾക്കുള്ള അതീവ ജാഗ്രതാ മുന്നറിയിപ്പാണിത്. 

സൈന്യം ഉടന്‍ രക്ഷാപ്രവര്‍ത്തിനെത്തും. വയനാട്ടിലെ കാലവര്‍ഷക്കെടുതി നേരിടുന്നതിന് കൊച്ചിയില്‍ നിന്ന് 5 ബോട്ടുമായി നേവി വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. എൻ.ഡി.എഫ്.ആറിന്‍റെ യൂണിറ്റ്, നേവിയുടെ രണ്ട് ഹെലികോപ്റ്റര്‍ മാനന്തവാടി, വൈത്തിരി എന്നിവിടങ്ങളില്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങും. കണ്ണൂര്‍ ഡി.എസ്‌.സി.യുടെ ഒരു കമ്പനിയും വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. റവന്യ വകുപ്പിന്‍റെ മുഴുവന്‍ സംവിധാനവും രക്ഷാപ്രവര്‍ത്തനത്തിലുണ്ട്.

Tags:    
News Summary - Red Alert at Wayanad-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT