വടകര: കേരള പൊലീസ് അസോസിയേഷന് 34ാം സംസ്ഥാന സമ്മേളനത്തിെൻറ ആദ്യദിനത്തിൽ നിറഞ്ഞുനിന്നത് ‘ചുവപ്പും നീലയും’. ഇരുനിറങ്ങളെയും ചൊല്ലിയുള്ള രാഷ്ട്രീയമാണ് പ്രതിനിധികളിൽ പ്രധാന ചര്‍ച്ചയായത്. പൊലീസില്‍ രാഷ്ട്രീയ അതിപ്രസരമെന്ന ഇൻറലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഇടതുചായ്വിെൻറ പേരില്‍ ചുവപ്പ് കൂടുന്നുണ്ടോയെന്നത് ചര്‍ച്ചയായത്. അസോസിയേഷൻ ഒൗദ്യോഗിക ചിഹ്നത്തിെൻറ നീല നിറം ഉൾപ്പെടെ ചില ജില്ല സമ്മേളനങ്ങളില്‍ ചുവപ്പാക്കി മാറ്റിയിരുന്നു. വടകര സമ്മേളനത്തിൽ നേതൃതലത്തിലുള്ള ചിലര്‍ പച്ച ഷര്‍ട്ട് ധരിച്ച്, ഇതില്‍ ചുവപ്പില്ലെന്ന് അഭിപ്രായപ്പെട്ടു.
പൊലീസുകാര്‍ സംഘടിക്കുമ്പോള്‍ വിറളികൊള്ളുന്നവരാണ് പുതിയ വിവാദത്തിന് പിന്നിലെന്നാണ് ആക്ഷേപം. പതിറ്റാണ്ടുകള്‍ നീണ്ട സമരപാരമ്പര്യത്തെ കുറിച്ചാണ് അസോസിയേഷന് പറയാനുള്ളത്. 1979 ജൂണ്‍ 15ന് സംസ്ഥാനത്ത് പൊലീസിന് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനെതിരെ പണിമുടക്കാന്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന്, അന്നത്തെ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായര്‍ മുന്‍കൈയെടുത്ത് പ്രത്യേക മന്ത്രിസഭയോഗം വിളിച്ചുചേര്‍ത്താണ് പൊലീസുകാര്‍ക്ക് സംഘടിക്കാൻ അവകാശം നല്‍കിയത്.
1980ല്‍ എറണാകുളത്ത് നടന്ന സമ്മേളനം മുതല്‍ രക്തസാക്ഷി പ്രതിജ്ഞയും മറ്റും നടത്തിവരുന്നു. അന്ന്, ഇന്ത്യയുടെ പല ഭാഗങ്ങളില്‍ പട്ടാളത്തിെൻറ വെടിയേറ്റ് മരിച്ച ധീര സേനാംഗങ്ങളോടുള്ള ആദരസൂചകമായാണ് പ്രതിജ്ഞയെടുത്തത്. ഇതിനിടയില്‍ അഞ്ചുവര്‍ഷം ചില കാരണങ്ങളാല്‍ സമ്മേളനം നടന്നില്ല. സമ്മേളനത്തിെൻറ പശ്ചാത്തലത്തില്‍ ചുവപ്പും നീലയും എന്നൊക്കെ പറഞ്ഞ് വിവാദം ഉണ്ടാക്കുന്നതിന് പിന്നില്‍ ചില തല്‍പരകക്ഷികളാണെന്നും അത്തരക്കാരോട് സമ്മേളനത്തിന് കഴിഞ്ഞ കാലങ്ങളില്‍ ഇല്ലാതിരുന്ന പ്രചാരണം നല്‍കിയതിന് നന്ദിമാത്രമാണുള്ളതെന്നും അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി. അനില്‍കുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. മുൻകാലങ്ങളില്‍ നടന്ന അതേ രീതിയില്‍തന്നെയാണ് ഇത്തവണയും സമ്മേളനമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.