മുഖ്യമന്ത്രിയെ വെടിവെച്ചു കൊല്ലണമെന്ന പരാമർശം: പി.സി ജോർജിന്റെ ഭാര്യക്കെതിരെ പരാതി

മുഖ്യമന്ത്രി പിണറായി വിജയനെ വെടിവെച്ച് കൊല്ലണമെന്ന പരാമര്‍ശത്തെ തുടര്‍ന്ന് പി.സി ജോർജിന്റെ ഭാര്യ ഉഷ ജോർജിനെതിരെ പരാതി. കാസർകോഡ് സ്വദേശിയായ ഹൈദര്‍ മധൂറാണ് ഉഷാ ജോര്‍ജിനെതിരെ വിദ്യാ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ഉഷ ജോർജിനെതിരെ വധ ഭീഷണിക്ക് കേസെടുക്കണമെന്നാണ് പരാതി. പീഡന പരാതിയിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഉഷ ജോർജ് മുഖ്യമന്ത്രിയെ വെടിവെച്ചു കൊല്ലണമെന്ന പരാമർശം നടത്തിയത്. പരാമർശത്തെ ഗൗരവത്തോടെ കാണണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. പി.സി ജോർജിന്റെയും കുടുംബത്തിന്റെയും കൈവശമുള്ള തോക്കുകള്‍ കണ്ടു കെട്ടണമെന്ന് നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് നേതാവ് ജലീല്‍ പുനലൂരും ആവശ്യപ്പെട്ടു.

ഉഷ ജോർജിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ​''ശരിക്കും പറഞ്ഞാല്‍ എനിക്കയാളെ വെടിവച്ച് കൊല്ലണം. എന്റെ അപ്പന്റെ റിവോള്‍വര്‍ ഇവിടുണ്ട്. കുടുംബത്തെ തകര്‍ക്കുന്ന ഇയാളെ വെടിവച്ച് കൊല്ലണം. സംഭവം അറിഞ്ഞുടനെ പുളളിയുടെ പെങ്ങന്മാരെ വിളിച്ചുപറഞ്ഞു. എല്ലാവരും വേദനിക്കുകയാണ്. ഒരാഴ്ചയ്ക്കകം അയാള്‍ അനുഭവിക്കും. അനുഭവിച്ചേ തീരുളളു. ഞങ്ങളുടെ ശാപം പിന്നാലെയുണ്ട്. ഒരു നിരപരാധിയെ, ആ പുളളിക്ക് (പിസി ജോര്‍ജിന്) ഇത്രയും പ്രായമായി. ആ മനുഷ്യനെ പിടിച്ച് ജയിലിലിടാമോ? അതും കേസെന്താ? പീഡനകേസ്.'

. അറസ്റ്റിലൂടെ പിണറായി രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്നും ആസൂത്രിത നീക്കം നീക്കമാണിതെന്നും ഭീഷണിപ്പെടുത്തി ഒതുക്കാമെന്നാരും കരുതേണ്ടന്നും അവര്‍ പറഞ്ഞിരുന്നു.  

Tags:    
News Summary - Reference to shooting the Chief Minister: Complaint against PC George's wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.