ശബരിമല കതിന പൊട്ടിത്തെറിച്ചത് സംബന്ധിച്ച് കെ. രാധാകൃഷ്ണൻ കലക്ടറോട് അടിയന്തിര റിപ്പോർട്ട് തേടി

തിരുവനന്തപുരം: ശബരിമല മാളികപ്പുറം വെടിപ്പുരയിൽ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പത്തനംതിട്ട കലക്ടറോട് അടിയന്തിര റിപ്പോർട്ട് തേടി. മൂന്ന് ജീവനക്കാർക്കാണ് അപകടത്തിൽ പൊള്ളലേറ്റത്. ശബരിമലയിലെ സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കാനും മന്ത്രി നിർദേശിച്ചു. സന്നിധാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോടും മന്ത്രി സംസാരിച്ചു.

അപകടമുണ്ടായ ഉടനെ പ്രഥമ ശുശ്രൂഷകൾ നൽകി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഒരാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാക്കിയിട്ടുണ്ട്. പരിക്കേറ്റവർക്ക് മതിയായ ചികിൽസാ സൗകര്യങ്ങ ൾ ഏർപ്പെടുത്താൻ കോട്ടയം, പത്തനംതിട്ട കളക്ടർമാരോട് നിർദേശിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ച റിപ്പോർട്ട് ലഭിച്ച ശേഷം മതിയായ നടപടികൾ സ്വീകരിക്കുമെന്നും കെ രാധാകൃഷ്ണൻ അറിയിച്ചു.

Tags:    
News Summary - Regarding Sabarimala Katina explosion, Minister K. Radhakrishnan sought an urgent report from the collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.