ആലപ്പുഴ: തീവ്രവലതുപക്ഷ പ്രചാരകനായ ശ്രീജിത്ത് പണിക്കർ സന്നദ്ധപ്രവർത്തകക്കെതിരെ സോഷ്യൽ മീഡിയയയിലൂടെ അശ്ലീല പരാമർശം നടത്തിയതായി പരാതി. പുന്നപ്ര കോവിഡ് സെൻററിലെ സന്നദ്ധ പ്രവർത്തക രേഖ.പി മോളാണ് ശ്രീജിത്ത് പണിക്കർക്കെതിരെ പൊലീസിൽ പരാതി നൽകിയത്.
കോവിഡ് ബാധിതനായി കോവിഡ് സെൻററിൽ കഴിഞ്ഞിരുന്ന അമ്പലപ്പുഴ കരൂർ സ്വദേശി സുബിനെ (36) നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് രേഖയും അശ്വിൻ എന്ന സഹപ്രവർത്തകനും ചേർന്ന് ബൈക്കിൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇതിെൻറ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും വാർത്തയാവുകയും ചെയ്തിരുന്നു. കൃത്യ സമയത്ത് എത്തിച്ചതിനാലാണ് സുബിെൻറ ജീവൻ രക്ഷിക്കാനായതെന്ന് ചികിത്സിച്ച ഡോക്ടറും വ്യക്തമാക്കിയിരുന്നു.
ഇരുവരുടെയും പ്രവർത്തി വലിയ ചർച്ചയായതിെൻറ പശ്ചാത്തലത്തിൽ ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് അശ്ലീലച്ചുവയുള്ളതെന്ന് പൊലീസിന് നൽകിയ പരാതിയിൽ രേഖ പറയുന്നു. ശ്രീജിത്തിെൻറ ഫേസ്ബുക്ക് പോസ്റ്റിെൻറ പകർപ്പ് സഹിതമാണ് അവർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
ആംബുലന്‍സ് ഓടിയെത്താനുള്ള സമയമായ 10 മിനിറ്റ് കാത്തിരുന്നാല്‍ രോഗി ജീവനോടെയിരിക്കില്ലെന്ന ഭയമാണ് അത്തരമൊരു സാഹസത്തിന് ഞങ്ങളെ പ്രേരിപ്പിച്ചതെന്ന് രേഖയും അശ്വിനും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മരണാസന്നനായ രോഗിയെ ബൈക്കിൽ കൊണ്ടു പോയതിനെ ബ്രഡിനിടയിലെ ജാമിെൻറ അവസ്ഥ പോലെന്ന് ഒരു മനുഷ്യനുപമിക്കാനാവുന്നതെങ്ങനെയെന്നും യുവതി ചോദിക്കുന്നു. എ.സി റൂമിലിരുന്ന് എന്തും വിളിച്ചു പറയാൻ ആർക്കും പറ്റും. വലിയ റിസ്‌കെടുത്താണ് ഞങ്ങള്‍ ഓരോ കാര്യങ്ങളും ചെയ്യുന്നത്. സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങുന്ന മുഴുവൻ സ്ത്രീകളെയും അപമാനിക്കുന്ന പ്രസ്താവനയാണ് പണിക്കരുടേതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.