തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ് അനുവദിച്ചു. ഉത്സവങ്ങളിൽ ഇനി മുതൽ 1500 പേർക്ക് പങ്കെടുക്കാം. 25 ചതുരശ്ര അടിയിൽ ഒരാൾ എന്നനിലയിൽ പരമാവധി 1500 ആളുകൾക്ക് പങ്കെടുക്കാനാണ് അനുമതി. ഉത്സവങ്ങളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം അതാത് ജില്ലാ കല്കടർമാർ നിശ്ചയിക്കണം.
ആലുവ ശിവരാത്രി, ആറ്റുകാൽ പൊങ്കാല, മരാമൺ കൺവെൻഷൻ എന്നിവക്ക് ഇളവ് ബാധകമാണ്. എന്നാൽ, ഇത്തവണയും ആറ്റുകാൽ പൊങ്കാലയിടേണ്ടത് വീടുകളിൽ തന്നെയാണെന്നും സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ കോവിഡ് വന്നതിന്റെ രേഖ എന്നിവയുമായാണ് ഉത്സവങ്ങളിൽ പങ്കെടുക്കേണ്ടത്.
രോഗലക്ഷണങ്ങളില്ലാത്ത 18 വയസിന് താഴെയുള്ള കുട്ടികൾക്ക് കുടുംബാംഗങ്ങളോടൊപ്പം ഉത്സവത്തിൽ പങ്കെടുക്കാവുന്നതാണെന്നും ഉത്തരവിലുണ്ട്. സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞതിനെ തുടർന്നാണ് കൂടുതൽ ഇളവുകൾ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.