Representational Image

ഹജ്ജ് യാത്ര മുടങ്ങിയവർക്ക് ആശ്വാസം, ആർ.ടി.പി.സി.ആർ ഫലം നെഗറ്റിവായി

നെടുമ്പാശ്ശേരി: ആർ.ടി.പി.സി.ആർ ഫലം പോസിറ്റിവായതിനെ തുടർന്ന് കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയ ഹജ്ജ് തീർഥാടകർക്ക് ആശ്വാസ ഫലം. ഞായറാഴ്ച വീണ്ടും പരിശോധിച്ചപ്പോൾ ഫലം നെഗറ്റിവായി. ഇതോടെ അടുത്ത ദിവസം ഇവരുടെ യാത്രക്ക് സൗകര്യമൊരുക്കും.

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽനിന്ന്​ യാത്ര പുറപ്പെടാനെത്തിയ ആദ്യ സംഘത്തിലെ മൂന്നുപേരുടെ പരിശോധന ഫലമാണ് പോസിറ്റിവായത്. ഇതോടൊപ്പം ഇവരുടെ കൂടെ അപേക്ഷ നൽകിയ അഞ്ച് പേരുടെ യാത്രകൂടി മുടങ്ങി. പരിശോധന ഫലം പോസിറ്റിവായവരിൽ രണ്ടുപേരുടെ കവറിൽ രണ്ടുപേർ വീതവും ഒരാളുടെ കവറിൽ നാല് പേരുമാണ് അപേക്ഷ നൽകിയത്.

എട്ട് പേരെയും വീണ്ടും പരിശോധന നടത്തി ഫലം നെഗറ്റിവാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഇവരെ ഹജ്ജ് ക്യാമ്പിലേക്ക് എത്തിച്ചു. അടുത്ത ദിവസം പുറപ്പെടുന്ന വിമാനത്തിൽ ഇവരുടെ യാത്രക്കും സൗകര്യമൊരുക്കും.

Tags:    
News Summary - Relief for Hajj pilgrims, RT PCR results negative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.