തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലായ അധ്യാപകര്‍ക്ക് ആശ്വാസം. ശമ്പള സ്കെയിലില്‍ പ്രൊവിഷനലായി നിയമന അംഗീകാരം നല്കിയ ജീവനക്കാര്‍ക്ക് പെന്‍ നമ്പര്‍ (പെര്‍മനന്റ് എംപ്ലോയ്മെന്റ് നമ്പര്‍) അനുവദിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കി.
ഇതോടൊപ്പം കേരള എയ്ഡഡ് സ്കൂള്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍ അംഗത്വം നല്‍കാനുമുള്ള നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി. നിയമനം മുന്‍കാല പ്രാബല്യത്തില്‍ അംഗീകരിക്കപ്പെട്ട തീയതി മുതല്‍ നിയമനം അംഗീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച തീയതി വരെയുള്ള കാലയളവിലെ ശമ്പള കുടിശ്ശിക പ്രോവിഡന്റ് ഫണ്ടില്‍ നിക്ഷേപിക്കണം. നിയമനാംഗീകാരം ലഭ്യമായ ഉത്തരവിന്റെ തീയതി മുതല്‍ അഞ്ചുവര്‍ഷം കഴിഞ്ഞ് മാത്രമേ പിന്‍വലിക്കാന്‍ അനുമതിയുള്ളൂ എന്ന വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.