കോഴിക്കോട്: ജയിൽ ചാടിയ റിമാൻഡ് പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. തീവെപ്പ് കേസില്‍ ജില്ലജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കൂട്ടാലിട അവിടനെല്ലൂര്‍ ഒച്ചുമ്മല് വീട്ടില്‍ അനില്‍കുമാറാണ്(39) വെള്ളിയാഴ്ച രാവിലെ രക്ഷപ്പെട്ടത്. എന്നാൽ, വൈകീട്ട് ആേറാടെ നാട്ടുകാരുടെ സഹായത്തോെട ഇയാൾ വീണ്ടും പൊലീസ് പിടയിലാവുകയായിരുന്നു.
രാവിലെ ഒമ്പതോടെയാണ് ജയില്‍ ഡി.ഐ.ജി ഓഫിസിനുസമീപത്തുള്ള ഗേറ്റ്വഴി പ്രതി രക്ഷപ്പെട്ടത്. റിമാന്ഡ്പ്രതിയായതിനാല് ഇയാളെ തോട്ടംജോലിക്കായി പുറത്തിറക്കാറുണ്ട്. െതങ്ങുകയറ്റതൊഴിലാളിയായ അനില്‍കുമാറിനെ വെള്ളിയാഴ്ച പതിവുപോലെ രാവിലെ ഏഴോടെ പുറത്തിറക്കിയതായിരുന്നു. എന്നാൾ, ഇയാള്‍ ജയില്വാര്ഡെൻറ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. അനില്‍കുമാര്‍ രക്ഷപ്പെടുന്നതിെൻറ ദൃശ്യങ്ങളും സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.
സംഭവം നടന്നയുടൻ പൊലീസ് ഇയാളുടെ ഫോേട്ടായടക്കം വിവിധ വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചിരുന്നു. വൈകീേട്ടാടെ ഇയാളെ കൂട്ടാലിട ഭാഗത്ത് കണ്ടെന്ന സന്ദേശം പൊലീസിനുലഭിച്ചു. നാട്ടുകാർ തരിച്ചറിഞ്ഞത് മനസ്സിലാക്കി ഇയാൾ വയലിലൂെട ഒാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോെട പൊലീസ് പിടികൂടുകയായിരുന്നു. അസി. പ്രിസൺ ഓഫിസർമാരായ പ്രവീഷ്, രജീഷ്, പ്രവീഷ്, ജിനീഷ്, ദിജീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.