കൊല്ലം: പേരൂർ രൻജിത്ത് ജോൺസൺ വധക്കേസിൽ ഏഴ് പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ. ഒ ന്നു മുതൽ ഏഴ് വരെ പ്രതികളായ കണ്ണനല്ലൂർ പുതിയവീട്ടിൽ മനോജ് എന്ന പാമ്പ് മനോജ് (40), നെടു ങ്ങോലം കച്ചേരിവിള വീട്ടിൽ രഞ്ജിത്ത് എന്ന കാട്ടുണ്ണി (30), ഭൂതക്കുളം പാണത്തുചിറയിൽ വീട് ടിൽ ബൈജു എന്ന കൈതപ്പുഴ ഉണ്ണി (39), വടക്കേവിള മണക്കാട്ട് തോട്ടിൻകര വീട്ടിൽ പ്രണവ് എന്ന കു ക്കു (25), ഡീസൻറ് ജങ്ഷൻ കോണത്തുകാവ് വടക്കേതിൽ വിഷ്ണു (21), കിളികൊല്ലൂർ പവിത്രനഗർ 150ൽ വിന േഷ് (38), വടക്കേവിള കൊച്ചുമുണ്ടയിൽ വീട്ടിൽ റിയാസ് (30) എന്നിവരെയാണ് കൊല്ലം ജില്ലാ അഡീഷന ൽ സെഷൻസ് കോടതി - നാല് ജഡ്ജി എസ്. കൃഷ്ണകുമാർ ജീവപര്യന്തം തടവിന് വിധിച്ചത്.
25 വർഷമെങ്കിലും പൂർത്തിയാക്കാതെ ശിക്ഷയിളവ് നൽകി മോചിപ്പിക്കരുതെന്നും ജാമ്യമോ പരോളോ നൽകരുതെന്നും വിധിയിലുണ്ട്. ലക്ഷം രൂപ വീതം പിഴയായും നൽകണം. എട്ടാം പ്രതി അജിംഷായെ വെറുതെവിട്ടിരുന്നു. കുറ്റകരമായ ഗൂഢാലോചനക്ക് 10 വർഷവും തട്ടിക്കൊണ്ടുപോകലിനും തെളിവുനശിപ്പിക്കലിനും അഞ്ച് വർഷം വീതവും അന്യായമായി തടങ്കലിൽവെച്ചതിന് ഒരു വർഷവും കൊലപാതകത്തിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ വീതവുമാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.
പ്രതികൾ നൽകുന്ന തുകയിൽനിന്ന് രണ്ട് ലക്ഷം രൂപ വീതം രൻജിത്ത് ജോൺസിെൻറ പിതാവ് ജോൺസണും മാതാവ് ട്രീസ ജോൺസണും ഒരു ലക്ഷം രൂപ രൻജിത്തിെൻറ ഭാര്യക്കും നൽകണം. 2018 ആഗസ്റ്റ് പതിനഞ്ചിനായിരുന്നു സംഭവം.
ഒന്നാം പ്രതി മനോജിൻെറ ഭാര്യയെ കൂടെ താമസിപ്പിച്ചതിെൻറ വിരോധത്തിന് രൻജിത്ത് ജോൺസണെ വീട്ടിൽനിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി കൊലപ്പെടുത്തി തമിഴ്നാട്ടിൽ ക്വാറി അവശിഷ്ടം തള്ളുന്ന കുഴിയിൽ കുഴിച്ചുമൂടിയെന്നാണ് കേസ്.
പ്രതികൾക്ക് ജാമ്യമോ പരോളോ ഇല്ല; പരാമർശം അപൂർവമെന്ന് നിയമവിദഗ്ധർ
കൊല്ലം: കോളിളക്കം സൃഷ്ടിച്ച രൻജിത്ത് ജോൺസൺ വധക്കേസിൽ ശിക്ഷ വിധിച്ച കോടതി, അടുത്ത 25 വർഷത്തേക്ക് പ്രതികൾക്ക് ജാമ്യമോ പരോളോ നൽകരുതെന്ന് വിധിച്ചു. ഇത്തരം പരാമർശം അപൂർവമാണെന്ന് നിയമവിദഗ്ധർ പറയുന്നു. ശിക്ഷാകാലയളവിൽ പ്രതികൾ ജാമ്യത്തിലിറങ്ങിയാൽ സാക്ഷികൾക്കുൾെപ്പടെ ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജാമ്യമോ പരോളോ നൽകരുതെന്ന് വിധിച്ചത്. അറസ്റ്റിലായശേഷം പ്രതികൾക്ക് ജാമ്യം ലഭിച്ചിട്ടില്ല. അറസ്റ്റിന് ശേഷം 90 ദിവസത്തിനുള്ളിൽ അതിവേഗം കുറ്റപത്രം സമർപ്പിച്ചാണ് പ്രതികൾ പുറത്തിറങ്ങുന്നത് പൊലീസ് തടഞ്ഞത്.
വിചാരണവേളയിൽ പ്രതികൾ കോടതിപരിസരത്ത് വെച്ചുതന്നെ മാധ്യമപ്രവർത്തകരെയും മറ്റുള്ളവരെയും ഭീഷണിപ്പെടുത്തിയത് വാർത്തയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐ വി. അനിൽകുമാറിനും സുരക്ഷാഭീഷണിയുണ്ടായിരുന്നു. ഇതിനെതുടർന്ന് വിചാരണ തുടങ്ങിയതിെൻറ അടുത്തദിവസം മുതൽ അദ്ദേഹത്തിന് ഗൺമാെൻറ സേവനം ലഭ്യമാക്കി.
വിചാരണ തടവുകാരായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുമ്പോൾ എസ്.ഐക്കെതിരെ പ്രതികൾ ഗൂഢാലോചന നടത്തിയതായി രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് ചെയ്തതിനെതുടർന്നാണ് സുരക്ഷ ഏർപ്പെടുത്തിയത്. പ്രതികളുമായി അടുപ്പമുള്ളവർ കോടതിവളപ്പിൽ എസ്.ഐയുടെ സ്വകാര്യവാഹനത്തിെൻറ ചിത്രം പകർത്തിയിരുന്നു. പ്രതികൾക്ക് എല്ലാ ജില്ലകളിലെയും ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.