തിരുവനന്തപുരം: സംസ്ഥാനത്ത് വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥ ാപനങ്ങളുടെ വാടകനിയന്ത്രണത്തിന് നിയമം കൊണ്ടുവരുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖര ൻ. കരട് തയാറായിട്ടുണ്ടെന്നും വി.കെ.സി. മമ്മദ്കോയയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്കി.
നിലവിലെ വാടകനിയമത്തിന് 50 വര്‍ഷത്തെ പഴക്കമുണ്ട്. സംസ്ഥാനത്തെ സാമൂഹിക-സാമ്പത്തിക സ്ഥിതിയില്‍ മാറ്റംവന്നതുകൊണ്ടുതന്നെ ഇതിലും മാറ്റങ്ങള്‍ അനിവാര്യമായിരുന്നു. ആ നിയമത്തിലെ ചില വകുപ്പുകള്‍ ഹൈകോടതി അസാധുവാക്കുകയും ചെയ്തു. പുതിയ നിയമത്തിന് ബന്ധപ്പെട്ട വാടകക്കാരുമായും കെട്ടിട ഉടമകളുമായും ചര്‍ച്ച നടത്തിയിരുന്നു. അവരുടെ താല്പര്യം സംരക്ഷിക്കുന്ന തരത്തില്‍ ബില്ലിന് രൂപം നല്കി.
തുടര്‍ന്ന്, ഹൈകോടതിയുടെ നിർദേശപ്രകാരം ഉടമകളെ ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തി കരട് ബില്ലിന് രൂപം നല്കി. 2017ല്‍ അന്തിമരൂപമാക്കി നിയമവകുപ്പിന് സമര്‍പ്പിച്ചു. ബില്‍ ധനവകുപ്പിെൻറ പരിഗണനയിലാണ്. അവരുടെ കൂടി അനുമതിയോടെ സഭയില്‍ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.