തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ ഡി.സി.സി, ബ്ലോക്ക് പുനഃസംഘടനക്കുള്ള കരട് പട്ടിക ജില്ല നേതൃത്വങ്ങൾ കെ.പി.സി.സിക്ക് കൈമാറിത്തുടങ്ങി. ആദ്യ പട്ടിക കൈമാറിയത് ആലപ്പുഴ ജില്ലയാണ്. കൂടുതൽ ജില്ലകൾ ചൊവ്വാഴ്ച പട്ടിക നൽകുമെന്നാണ് സൂചന.
ഡി.സി.സി ഭാരവാഹിത്വത്തിലേക്കും ബ്ലോക്ക് പ്രസിഡൻറ് സ്ഥാനത്തേക്കും പാനലാണ് സമർപ്പിച്ചിരിക്കുന്നത്. നൂറനാട് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രം പട്ടികയിലുള്ളത് ഒറ്റപ്പേര്. പട്ടിക അന്തിമമാക്കുന്നത് കെ.പി.സി.സിയാണ്. എ.ഐ.സി.സി സമ്മേളനത്തിൽ നേതാക്കൾ ഒരുമിച്ചുള്ളതിനാൽ അവിടെ ജില്ലകളിൽനിന്ന് ലഭിക്കുന്ന കരട് പട്ടികയിന്മേൽ ചർച്ച നടന്നേക്കും. എന്നാലും, സമ്മേളനത്തിന് ശേഷമേ തീരുമാനമുണ്ടാകൂ. കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ പുനഃസംഘടനയും പ്രസിഡന്റൊഴികെ ബ്ലോക്ക് ഭാരവാഹികളെ നിശ്ചയിക്കുന്ന കാര്യത്തിലും രണ്ടാംഘട്ടത്തിൽ തീരുമാനമെടുക്കാനാണ് ധാരണ. ഇത് സംബന്ധിച്ച ചർച്ചകൾ എ.ഐ.സി.സി സമ്മേളനത്തിന് ശേഷമായിരിക്കും ജില്ലകളിൽ തുടങ്ങുക.
അതേസമയം, ബ്ലോക്കുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് പുറമെ ഏകദേശം 44 പേരെക്കൂടി കെ.പി.സി.സി അംഗങ്ങളായി നാമനിർദേശം ചെയ്യാനുള്ള നീക്കം പലയിടത്തും തർക്കങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.