അ​റ്റ​കു​റ്റ​പ​ണി ക​ഴി​ഞ്ഞ കു​റ്റി​പ്പു​റം പാ​ല​ത്തി​ന്റെ ബീ​മു​ക​ൾ

കുറ്റിപ്പുറം പാലത്തിൽ ബീമുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായി

കുറ്റിപ്പുറം: പാലത്തിന്റെ ബീമുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായി. വ്യാഴാഴ്ച രാത്രി 11 ന് ആരംഭിച്ച ജോലികൾ പുലർച്ച മൂന്ന് വരെ നടന്നു. പത്ത് മിനിറ്റ് വീതം ഗതാഗതം നിർത്തിവെച്ചു. ഇതിനുശേഷം അഞ്ച് മിനിറ്റ് ഇടവിട്ടാണ് വാഹനങ്ങൾ കടത്തിവിട്ടത്. ഇനി പ്ലാസ്റ്ററിങ് പോലുള്ള മിനുക്ക് പണികൾ മാത്രമേ ബാക്കിയുള്ളൂ. ഇനിയുള്ള പണികൾക്ക് ഗതാഗത നിയന്ത്രണം ആവശ്യമുണ്ടാകില്ലെന്നാണ് കരാർ കമ്പനി അറിയിച്ചത്.

അപകടം മൂലമുണ്ടായ പാലത്തിന്റെ തകരാർ പരിഹരിച്ചോയെന്നത് വിദഗ്ധരുടെ അഭിപ്രായം തേടി ഉറപ്പാക്കുമെന്ന് പൊലീസ് അറിയിച്ചു. ഇരുവശത്തുമുള്ള കമാനങ്ങളെ ബന്ധിപ്പിക്കുന്ന ബീമുകളാണ് രണ്ടാഴ്ച മുമ്പ് തകർന്നത്. പൊട്ടിയ ബീമുകൾ ഇരുമ്പ് ക്ലാമ്പുകൾ കൊണ്ട് താങ്ങിനിർത്തിയാണ് താൽക്കാലിക അറ്റകുറ്റപണി നടത്തിയത്. 

Tags:    
News Summary - Repair of beams on Kuttipuram Bridge has been completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.