പാര്‍ട്ടി അച്ചടക്കം പാലിക്കണമെന്ന് വിമർശിച്ച സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജക്ക് മറുപടിയുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാര്‍ട്ടി ഭരണഘടന വായിച്ചിട്ടുള്ളതിനാല്‍ അച്ചടക്കത്തെ കുറിച്ചറിയാമെന്നും രാഷ്ട്രീയ വിഷയങ്ങളില്‍ ദേശീയ നേതാക്കള്‍ അഭിപ്രായം പറയുമ്പോള്‍ കൂടിയാലോചന നടത്താറുണ്ടെന്നും കാനം പറഞ്ഞു. ദേശീയ നേതാക്കള്‍ പൊതുവിഷയങ്ങളില്‍ അഭിപ്രായം പറയരുതെന്ന നിലപാട് തനിക്കില്ലെന്നും കാനം ഡി.രാജക്ക് മറുപടിയായി പറഞ്ഞു.
പൊലീസിലെ ആര്‍.എസ്.എസ് സാന്നിധ്യം സംബന്ധിച്ച ആനി രാജയുടെ പരാമര്‍ശമാണ് വിവാദമായത്. ആനി രാജയുടെ വിമര്‍ശനം സി.പി.ഐ സംസ്ഥാന നേതൃത്വം തള്ളിയിരുന്നു. എന്നാല്‍ ആനി രാജയെ പിന്തുണക്കുന്ന നിലപാടാണ് ഡി.രാജ സ്വീകരിച്ചത്. ഇതിനെ തുടര്‍ന്ന് ഡി.രാജക്കെതിരെ കാനം പരസ്യവിമര്‍ശനമുന്നയിച്ചിരുന്നു.
സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവിന് ശേഷം മാധ്യമങ്ങളെ കണ്ട ഡി.രാജ കാനത്തെ വിമര്‍ശിച്ചിരുന്നു. പാര്‍ട്ടിയില്‍ ആഭ്യന്തര ജനാധിപത്യം ഉണ്ട്. എന്നാല്‍ അച്ചടക്കം പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും അച്ചടക്കം ലംഘനം ആര് നടത്തിയാലും അച്ചടക്കലംഘനം തന്നെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വ്യക്തികള്‍ക്ക് അഭിപ്രായങ്ങള്‍ പറയുന്നത് പാര്‍ട്ടിക്കകത്തായിരിക്കണമെന്നും രാജ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.