തിരുവനന്തപുരം: സംസ്ഥാന സർക്കാറിെൻറ അഞ്ചുവർഷത്തെ ഭരണം വിലയിരുത്തി 'കേരള നിഴൽ മന്ത്രിസഭ' തയാറാക്കിയ റിേപ്പാർട്ട് പ്രകാശനം െചയ്തു. സർക്കാറിെൻറ യശസ്സ് ഉയർത്തുകയും താഴ്ത്തുകയും ചെയ്ത സംഭവങ്ങളുടെ വിലയിരുത്തലും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിൽ വകുപ്പ് തിരിച്ചുള്ള വിലയിരുത്തലുമാണിത്.
മാധ്യമപ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻ റിപ്പോർട്ടിെൻറ പ്രകാശനം നിർവഹിച്ചു. പ്രഫ. മേരി ജോർജ് ആദ്യപ്രതി ഏറ്റുവാങ്ങി. അഡ്വ. ജോൺ ജോസഫ് അധ്യക്ഷനായിരുന്നു. ജോസഫ് സി. മാത്യു, പ്രഫ.ജോസ് സെബാസ്റ്റ്യൻ, സാബു ഫിലിപ്പ് എന്നിവർ സംസാരിച്ചു. പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ, ജനങ്ങൾക്ക് വിശ്വാസപൂർവം സമീപിക്കാവുന്ന കേന്ദ്രങ്ങളായി സർക്കാർ ആശുപത്രികളുടെ മാറ്റം, പ്രളയസുരക്ഷാ-ദുരിതാശ്വാസപ്രവർത്തനങ്ങൾ, കോവിഡ് കാല കിറ്റ്വിതരണം, സമൂഹ അടുക്കള തുടങ്ങിയവ സർക്കാറിെൻറ യശസ്സുയർത്തിയെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഉപദേശകരെ നിയമിച്ച നടപടി, കാബിനറ്റ് റാങ്ക് സൃഷ്ടിക്കുന്നതിൽ കാട്ടിയ ധാരാളിത്തം, മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ സമീപനം, രാഷ്ട്രീയ കൊലപാതകങ്ങൾ കൈകാര്യം ചെയ്യുന്ന രീതി, ബന്ധുനിയമനം, സ്പ്രിൻക്ലർ, ബ്രൂവറി, ഇ-മൊബിലിറ്റി, പമ്പ മണൽകടത്ത്, മാർക്ക് ദാനം തുടങ്ങിയവ സർക്കാറിെൻറ യശസ്സിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.