തിരുവനന്തപുരം: ആലപ്പുഴയിൽ ഗർഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തിൽ അന്വേഷണസംഘം സർക്കാറിന് റിപ്പോർട്ട് കൈമാറി. വെള്ളിയാഴ്ച വൈകീട്ട് ആരോഗ്യവകുപ്പ് അഡീ. ചീഫ് സെക്രട്ടറിക്കാണ് ആരോഗ്യ വകുപ്പ് അഡീ. ഡയറക്ടറും അന്വേഷണ സംഘത്തിന്റെ മേധാവിയുമായ ഡോ. വി. മീനാക്ഷി റിപ്പോർട്ട് കൈമാറിയത്.
കഴിഞ്ഞ 29ന് അന്വേഷണസംഘം അലപ്പുഴ ആശുപത്രിയിലും സ്കാനിങ് സെന്ററുകളിലും പരിശോധന നടത്തി കണ്ടെത്തിയതും പിടിച്ചെടുത്തതുമായ രേഖകൾ വിശകലനം ചെയ്താണ് അന്തിമ റിപ്പോർട്ട് കൈമാറിയതെന്ന് ഡോ. മീനാക്ഷി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.