തിരുവനന്തപുരം: കെ.ടി. ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന ലോകായുക്ത ഉത്തരവ് അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറി. മുഖ്യമന്ത്രിയാണ് ഇനി ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. മൂന്ന് മാസത്തിനുള്ളിൽ ഇൗ റിപ്പോർട്ടിൽ തീരുമാനമെടുത്ത് ലോകായുക്തയെ അറിയിക്കേണ്ടതുണ്ട്. ലോകായുക്ത രജിസ്ട്രാറാണ് മുഖ്യമന്ത്രിയുടെ ഒാഫിസിന് റിപ്പോർട്ട് കൈമാറിയത്. മന്ത്രി നഗ്നമായ അധികാര ദുർവിനിയോഗം നടത്തിയെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
മന്ത്രിയുടെ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ബന്ധുവായ കെ.ടി. അദീബിന് ഒരു കാരണവശാലും ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ തസ്തികയിൽ ജോലി ലഭിക്കില്ലായിരുന്നുവെന്നാണ് ലോകായുക്ത കണ്ടെത്തൽ. ജലീലിനെ പിന്തുണച്ചും എതിർത്തുമുള്ള അഭിപ്രായങ്ങൾ ഭരണകക്ഷിയിലും ഉയർന്നുകഴിഞ്ഞു.
എൽ.ഡി.എഫ് തന്നെ കൊണ്ടുവന്ന ലോകായുക്ത സംവിധാനത്തിെൻറ ഉത്തരവ് കണ്ടില്ലെന്ന് നടിക്കാൻ സർക്കാറിനും സാധിക്കില്ല. ഇൗ റിപ്പോർട്ടിൽ മൂന്ന് മാസത്തിനുള്ളിൽ മുഖ്യമന്ത്രി നടപടി സ്വീകരിക്കേണ്ടിയും വരും. എന്നാൽ ബന്ധുനിയമനമെന്ന ആരോപണം നേരേത്ത ഹൈകോടതിയും ഗവർണറും പരിശോധിച്ചതാണെന്ന് ഹൈകോടതിയിൽ നൽകിയ ഹരജിയിൽ ജലീൽ വ്യക്തമാക്കിയിട്ടുണ്ട്. ഇൗ ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന വാദവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.