കൊച്ചി: റിയൽ എസ്റ്റേറ്റ് മേഖലയിലെ നിയന്ത്രണത്തിന് റിയൽ എസ്റ്റേറ്റ് റെഗുലേറ്റ റി അതോറിറ്റി (റെറ), അപേലറ്റ് ട്രൈബ്യൂണൽ തുടങ്ങിയവയുടെ രൂപവത്കരണം ആവശ്യപ്പെട് ട് നൽകിയ ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി.
നിർമാണലോബിയുടെ സ്വ ാധീനം മൂലമാണ് 2017ൽ ആരംഭിക്കേണ്ട റെറയും പരാതികൾ കൈകാര്യം ചെയ്യുന്ന ട്രൈബ്യൂണലും ഇല് ലാതെപോയതെന്നും ഇതിന് ഹൈകോടതി നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട സ്വദേശി ശിവരാമൻ കുറ്റിപ്പറമ്പിൽ നൽകിയ ഹരജിയാണ് പരിഗണിച്ചത്. രണ്ടാഴ്ച കഴിഞ്ഞ് ഹരജി വീണ്ടും പരിഗണിക്കും.
2017 മേയ് ഒന്നിന് റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ ആൻഡ് ഡെവലപ്മെൻറ്) നിയമം ഇന്ത്യയിൽ പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ അതോറിറ്റിക്കും ട്രൈബ്യൂണലിനും 2017 ഏപ്രിൽ 30നകം രൂപം നൽകേണ്ടിയിരുെന്നന്ന് ഹരജിയിൽ പറയുന്നു.
എന്നാൽ, സമ്മർദം മൂലം സർക്കാർ നടപടി വൈകിപ്പിക്കുകയാണ്. നിർമാതാവ് തെറ്റിദ്ധരിപ്പിച്ചതിനെത്തുടർന്ന് കൊച്ചിയിൽ അപ്പാർട്മെൻറിന് 31.79 ലക്ഷം രൂപ മുൻകൂർ നൽകിയശേഷം വഞ്ചിക്കപ്പെട്ടതായി ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഹരജിക്കാരെൻറ ബുക്കിങ് റദ്ദായെന്നും തുക നാലുഗഡുക്കളായി തിരിച്ചുനൽകുമെന്നുമാണ് നിർമാതാവ് അറിയിച്ചത്. എന്നാൽ, ഇപ്പോഴും പണം നൽകിയിട്ടില്ല. റെറ, ട്രൈബ്യൂണൽ സംവിധാനങ്ങളില്ലാത്തതിനാൽ നടപടി സാധിക്കുന്നില്ലെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.