തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും സംസ്ഥാന മന്ത്രിമാരുടെയും വസതിയും വാഹനങ്ങളുടെ നമ്പരും നിശ്ചയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാം നമ്പർ. സി.പി.ഐയുടെ കെ.രാജനാണ് രണ്ടാം നമ്പർ ലഭിച്ചത്.
ഭാഗ്യദോഷമാണെന്ന പേര് ചാർത്തിക്കിട്ടിയ 13 ാം നമ്പരിനെ ഇക്കുറി ആര് എടുക്കുമെന്ന സോഷ്യൽ മീഡിയ ചർച്ചകൾക്കിടയിൽ അത് കൃഷി മന്ത്രി പി.പ്രസാദ് ചോദിച്ചുവാങ്ങി.കഴിഞ്ഞ തവണ തോമസ് ഐസക്കാണ് 13 ാം നമ്പർ കാറും മൻമോഹൻ ബംഗ്ലാവും സ്വന്തമാക്കിയിരുന്നത്. വി.എസ് അച്യുതാനന്ദൻ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ ബേബിയും 13 ാം നമ്പർ കാർ ചോദിച്ചുവാങ്ങിയിരുന്നു. ഇക്കുറി മൻമോഹൻ ബംഗ്ലാവ് മന്ത്രി ആന്റണി രാജുവിനാണ് നൽകിയത്.
പിണറായി വിജയൻ -1
കെ. രാജൻ -2
റോഷി അഗസ്റ്റിൻ -3
കെ. കൃഷ്ണൻകുട്ടി -4
എ.കെ. ശശീന്ദ്രൻ -5
അഹമ്മദ് ദേവർകോവിൽ -6
ആൻറണി രാജു -7
സജി ചെറിയാൻ - 8
എം.വി. ഗോവിന്ദൻ മാസ്റ്റർ - 9
കെ.എൻ. ബാലഗോപാൽ - 10
പി. രാജീവ് - 11
വി.എൻ. വാസവൻ - 12
പി. പ്രസാദ് - 13
ജെ. ചിഞ്ചുറാണി -14
കെ. രാധാകൃഷ്ണൻ -15
വി. ശിവൻകുട്ടി -16
പി.എ. മുഹമ്മദ് റിയാസ് -17
ആർ. ബിന്ദു - 18
ജി.ആർ. അനിൽ -19
വീണ ജോർജ് -20
വി. അബ്ദു റഹ്മാൻ -21
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.