തിരുവനന്തപുരം: ജലവിഭവമന്ത്രി മാത്യു ടി. തോമസ് മുഖ്യമന്ത്രി പിണറായി വിജയന് രാജി നൽകി. പുതിയ ജനതാദൾ (എസ്) മന്ത്രിയായി കെ. കൃഷ്ണൻ കുട്ടി ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് രാജ്ഭവനിൽ ഗവർണർക്കുമുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും. പാർട്ടിയിലെ ആഭ്യന്തര കലഹത്തിലാണ് മാത്യു ടി. തോമസിന് സ്ഥാനം ഒഴിയേണ്ടിവന്നതെങ്കിലും രാജിക്കത്ത് സ്വീകരിച്ച് മുഖ്യമന്ത്രി ചൊരിഞ്ഞ പ്രശംസ അദ്ദേഹത്തിന് പൂച്ചെണ്ടായി; ‘സർക്കാറിനും സമൂഹത്തിനും താങ്കളെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ’വെന്നായിരുന്നു പിണറായി വിജയൻ പറഞ്ഞത്.
ഭാര്യക്കൊപ്പം തിങ്കളാഴ്ച രാവിലെ 8.30ന് ഒൗദ്യോഗിക വാഹനത്തിൽ എത്തിയാണ് മാത്യു ടി. തോമസ് രാജി നൽകിയത്. തുടർന്ന്, മുഖ്യമന്ത്രിയുമായി 20 മിനിറ്റ് സംസാരിച്ചു. പിന്നീട് ഒൗദ്യോഗിക വാഹനം ഉപേക്ഷിച്ച് നടന്നാണ് മന്ത്രി വസതിയിലേക്ക് മടങ്ങിയത്. വലതുപക്ഷത്തേക്ക് പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനമാനങ്ങളോട് ഭ്രമമില്ല. നല്ല കാര്യങ്ങൾ ചെയ്യാനായെങ്കിലും പൂർണ സംതൃപ്തനല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിന്നീട്, നിയുക്ത മന്ത്രിയുടെ ക്ഷണം അനുസരിച്ച് തൈക്കാട് െഗസ്റ്റ് ഹൗസിൽ എത്തിയ മാത്യു ടി. തോമസ്, കെ. കൃഷ്ണൻ കുട്ടിയുമായി കൂടിക്കാഴ്ച നടത്തി. തനിക്ക് മാത്യു ടി. തോമസ് പൂർണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കൃഷ്ണൻ കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.