'ആത്മഹത്യ ചെയ്യുന്നതാണ്​ നല്ലത്'; ഉദ്യോഗാർഥിക്കെതിരായ പ്രസ്​താവനയിൽ ഉറച്ചുനിൽക്കുന്നു -രശ്​മി നായർ

കൊച്ചി: പി.എസ്.സി റാങ്ക് പട്ടിക റദ്ദാക്കിയതിൽ മനംനൊന്ത്​ ജീവനൊടുക്കിയ ഉദ്യോഗാർഥിക്കെതിരെയുള്ള പ്രസ്​താവനയിൽ ഉറച്ചുനിൽക്കുന്നതായി മോഡൽ രശ്​മി നായർ. ഫേസ്​ബുക്കിൽ നിന്നും പോസ്​റ്റ്​ മാസ്​ റിപ്പോർട്ടിങ്​ കാരണം റിമൂവ്​ ചെയ്​തു എന്നതിനർഥം പ്രസ്​താവനയിൽ നിന്നും പിന്മാറി എന്നല്ലെന്നും രശ്​മി നായർ വ്യക്തമാക്കി.

''ഇരുപത്തിയെട്ടു വയസ്സായിട്ടും തൊഴിലെടുക്കാൻ മടികൊണ്ടു പി.എസ്​.സി ലിസ്​റ്റും നോക്കി ഇരിക്കുന്നവർ ആത്മഹത്യ ചെയ്യുന്നതാണ്​ നല്ലത്​'' എന്നായിരുന്നു രശ്​മിനായർ ഫേസ്​ബുക്കിൽ കുറിച്ചത്​. ഇത്​ വ്യാപക പ്രതി​േഷധത്തിനിടയാക്കിയതിനു പിന്നാ​െല പോസ്​റ്റ്​ അപ്രത്യക്ഷമായിരുന്നു.

പൊതുവിഷയങ്ങളിൽ ഉള്ള അഭിപ്രായം വ്യക്തിപരമാണെന്നും രാഷ്​​ട്രീയപാർട്ടിക്കോ സംഘടനക്കോ അതിൽ സ്ഥാനമില്ലെന്നും രശ്​മി നായർ കൂട്ടിച്ചേർത്തു. 



 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.