തൊടുപുഴ: മൂന്നാർ പള്ളിവാസല്‍ മേഖലയിലെ മൂന്ന് ബഹുനില റിസോര്ട്ടിെൻറ പട്ടയം ജില്ല കലക്ടർ റദ്ദാക്കി. പരിസ് ഥിതിദുർബല മേഖലയിൽ നിലനിൽക്കുന്ന, 2018ലെ പ്രളയത്തിൽ പാറയിളകിവീണ് വിദേശികളടക്കം കുടുങ്ങിയ പ്ലംജൂഡി ഉൾപ്പെടെ മൂ ന്ന് റിസോര്‍ട്ടുകളുടെ പട്ടയമാണ് കലക്ടർ എച്ച്. ദിനേശൻ റദ്ദാക്കിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇവ ഏറ്റെടുക ്കുന്നതിനും ഉത്തരവായിട്ടുണ്ട്. ആമ്പർഡേൽ എന്ന പേരിലാണ് ഏഴുനിലയുള്ള പ്ലംജൂഡി ഇപ്പോൾ പ്രവർത്തിക്കുന്നത്. പത്ത്, ഏഴ് നിലകളിലുള്ള മറ്റ് രണ്ട് റിസോർട്ടുകൾ നിർമാണത്തിെൻറ അവസാനഘട്ടത്തിലാണ്.
1964ലെ ഭൂപതിവ് ചട്ടപ്രകാരം നല്‍കിയ പട്ടയങ്ങളുടെ വ്യവസ്ഥ ലംഘിച്ചതിനാണ് നടപടി. വീട് നിർമിക്കുന്നതിനോ കൃഷിയിറക്കുന്നതിനോ പതിച്ചുനൽകിയ ഭൂമി ഇതിന് ഉപയോഗിക്കാതെ വാണിജ്യാവശ്യത്തിന് നിർമിച്ചതിനാലാണ് പട്ടയം റദ്ദാക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. പട്ടയം സംബന്ധിച്ച പരാതിയില്‍ വിജിലന്‍സ് ആൻഡ് ആൻറി കറപ്ഷന്‍ ബ്യൂറോ കലക്ടർക്ക് നല്‍കിയ റിപ്പോർട്ടിെൻറ അടസ്ഥാനത്തിലാണ് നടപടി. തണ്ടപ്പേർ റദ്ദാക്കാതിരിക്കാന്‍ ഏതെങ്കിലും കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ പട്ടയം കൈവശമുള്ളവർക്ക് അവസരം നല്‍കിയിരുന്നു. എന്നാല്‍, മതിയായ രേഖകള്‍ ഹാജരാക്കിയില്ല.
പ്രളയകാലത്തും മുമ്പും പ്ലംജൂഡി റിസോർട്ടിന് സമീപം വലിയ പാറകള്‍ പതിച്ചതിനെ തുടർന്ന് ദേവികുളം സബ് കലക്ടർ സ്റ്റോപ് മെമ്മോ നൽകിയിരുന്നു. പെരുമ്പാവൂർ അരുണാലയത്തിൽ ടി.എൻ. അശോക്കുമാറിെൻറയും കോതമംഗലം ഞാറക്കാട് മാടപ്പറമ്പിൽ വർഗീസ് കുര്യെൻറയും വിഴിഞ്ഞം അശ്വതിയിൽ ശിശുപാലെൻറയും പേരിൽ സ്വന്തമാക്കിയ പട്ടയങ്ങളാണ് റദ്ദാക്കിയത്. പള്ളിവാസൽ എസ്റ്റേറ്റിൽ ചിദംബരം മാടസ്വാമി, എം. മനോഹരൻ എന്നിവർ മറിച്ചുവിറ്റ ഭൂമിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.