കാസർകോട്: ആരോപണങ്ങൾ ഉണ്ടായതുെകാണ്ടുമാത്രം ഒരാളെ കുറ്റക്കാരനാണെന്ന് പറയാൻ കഴിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമികൈയേറ്റം സ്ഥിരീകരിക്കുന്ന ആലപ്പുഴ ജില്ല കലക്ടറുടെ റിപ്പോർട്ട് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്നും പഠിച്ചശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും കാസർകോട് പ്രസ്ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
സോളാർ കേസ് ആരോപണം മാത്രമാണോ എന്നസംശയം നവംബർ ഒമ്പതിന് നിയമസഭാസമ്മേളനത്തോടെ അവസാനിക്കും. ഉന്നതനേതാക്കള്‍ക്കെതിരെ കേസെടുക്കുമ്പോഴുണ്ടാകുന്ന നിയമപ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് വീണ്ടും നിയമോപദേശം തേടാന്‍ തീരുമാനിച്ചത്. രാജസ്ഥാനില്‍ അഴിമതിയാരോപണം സംബന്ധിച്ച പരാതി നൽകാൻ അനുമതിവേണമെന്ന ഒാർഡിനൻസ് മുഖ്യമന്ത്രി വസുന്ധര രാജയെ രക്ഷിക്കാനാണ്. തമിഴ്നാട്ടിൽ വിജയിയുടെ സിനിമക്കെതിരായ ആർ.എസ്.എസ് നീക്കം അവരുടെ ഫാഷിസ്റ്റ് നിലപാടിന് ഒടുവിലത്തെ ഉദാഹരണമാണെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.