മലപ്പുറം: സംസ്ഥാനത്ത് സമൂഹ മാധ്യമങ്ങളിലൂടെ ഹോട്ടലുകൾക്കു നേരെ നടത്തുന്ന കുപ്രചാരണത്തിനെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ രംഗത്ത്. സമൂഹത്തെ വർഗീയമായി വിഭജിക്കുന്ന തരത്തിൽ നിരന്തരമായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധത്തിനിറങ്ങാനാണ് ഹോട്ടൽ വ്യാപാരികളുെട തീരുമാനം. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും അസോസിയേഷൻ നിവേദനം നൽകിയിട്ടുണ്ട്.
കോവിഡാനന്തരം കേരളത്തിൽ നിരവധി ഹോട്ടലുകളാണ് നിർത്തിപ്പോവുകയോ വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയോ ചെയ്തിട്ടുള്ളതെന്നും അതിജീവന പാതയിലായ ഇൗ മേഖലയെ തകർക്കുകയാണ് ചിലർ ചെയ്യുന്നതെന്നും ഹോട്ടൽ വ്യാപാരികൾ പറയുന്നു. സ്വയംതൊഴിൽ കണ്ടെത്തി അനേകായിരങ്ങൾക്ക് തൊഴിൽ നൽകുന്ന വ്യാപാര മേഖല തകർക്കുന്ന രീതിയിലും വിഭജിക്കുന്ന രീതിയിലും വ്യാജപ്രചാരണം തുടർന്നിട്ടും പൊലീസിെൻറ നിസ്സംഗതയിൽ കടുത്ത പ്രതിഷേധമാണ് വ്യാപാരികൾ രേഖപ്പെടുത്തുന്നത്.
ഒരു മതവിഭാഗത്തിെൻറ ഹോട്ടലുകളിൽനിന്ന് ഭക്ഷണം കഴിക്കരുതെന്ന് ഒരുകൂട്ടരും മറ്റൊരു വിഭാഗത്തിെൻറ ഹോട്ടലുകളിൽനിന്ന് ഭക്ഷണം കഴിക്കരുതെന്ന് മറ്റൊരു കൂട്ടരും പ്രചാരണം നടത്തുന്നു. വർഗീയവിഷം കലർത്തി സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിട്ട് രാഷ്ട്രീയനേട്ടം കൊയ്യാൻ കാത്തുനിൽക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നാണ് വ്യാപാരികളുെട ആവശ്യം. രാഷ്ട്രീയ നേട്ടത്തിനായി ഹോട്ടൽ മേഖലയെ ഉപയോഗിക്കരുതെന്നും ഇത്തരം സാമൂഹിക വിരുദ്ധർക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ പ്രസിഡൻറ് മൊയ്തീൻ കുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി. ജയ്പാലും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.