കോഴിക്കോട്: 'മാധ്യമം' സീനിയർ ന്യൂസ് എഡിറ്റർ സി.എം. നൗഷാദലി, പ്രൊഡക്ഷൻ ആൻഡ് മെയിന്റനൻസ് മാനേജർ പി. സുരേന്ദ്രൻ, സീനിയർ പ്രൂഫ് റീഡർ കെ. ദേവദാസൻ, പരസ്യവിഭാഗം ഹെഡ് ക്ലർക്ക് വി.എം. അബ്ദുൽ അസീസ്, സീനിയർ എക്സിക്യൂട്ടിവ് സെക്രട്ടറി പി. അബ്ദുൽ റഷീദ്, സീനിയർ പ്രിന്റർ കെ. അനിൽകുമാർ, ചെന്നൈ ബ്യൂറോ കറസ്പോണ്ടന്റ് രാജേന്ദ്രൻ, സീനിയർ ഡ്രൈവർ പി. കോയാമു എന്നിവർ ദീർഘകാലത്തെ സേവനത്തിനുശേഷം ജോലിയിൽനിന്ന് വിരമിച്ചു.
1987 മാർച്ചിൽ ലൈബ്രേറിയനായി 'മാധ്യമ'ത്തിൽ ചേർന്ന നൗഷാദലി 35 വർഷത്തെ സേവനത്തിനുശേഷം കോഴിക്കോട് യൂനിറ്റിൽനിന്ന് സീനിയർ ന്യൂസ് എഡിറ്ററായാണ് വിരമിക്കുന്നത്. മലപ്പുറം, കൊച്ചി യൂനിറ്റുകളിലും പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് മൂഴിക്കൽ സ്വദേശിയാണ്. ഭാര്യ: ആയിഷ മുംതാസ്. മക്കൾ: നിയാസ് അഹ്സാൻ, അനീസ് നൗഷാദ്, ഫാത്തിമ ഹന്ന. 1987ൽ പ്രിന്ററായി ജോലിയിൽ പ്രവേശിച്ച പി. സുരേന്ദ്രൻ 35 വർഷത്തെ സേവനത്തിനുശേഷം മലപ്പുറം യൂനിറ്റിൽനിന്നാണ് പ്രൊഡക്ഷൻ ആൻഡ് മെയിന്റനൻസ് മാനേജറായി വിരമിക്കുന്നത്.
പാലക്കാട് ഷൊർണൂർ സ്വദേശിയാണ്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം യൂനിറ്റുകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സ്മിത. മക്കൾ: അനുപമ, അരുൺ.
കോഴിക്കോട് അഡ്മിനിസ്ട്രേഷനിൽ സീനിയർ എക്സിക്യൂട്ടിവ് സെക്രട്ടറിയായ പി. അബ്ദുൽറഷീദ് 35 വർഷത്തെ സേവനത്തിനുശേഷമാണ് വിരമിക്കുന്നത്. കോഴിക്കോട് ചേന്ദമംഗലൂർ സ്വദേശിയായ അബ്ദുൽറഷീദ് 1987 മാർച്ചിലാണ് ഡി.ടി.പി വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്. മലപ്പുറം, കൊച്ചി യൂനിറ്റുകളിലും പ്രവർത്തിച്ചു. ഭാര്യ: ആയിശബി. മക്കൾ: റിസ്‍ല, റസീഹ്, റഫ, റബീഹ്, റസീൽ.
1987 നവംബറിൽ ജോലിയിൽ പ്രവേശിച്ച സീനിയർ പ്രിന്റർ കെ. അനിൽകുമാർ 35 വർഷത്തെ സേവനത്തിനുശേഷമാണ് വിരമിക്കുന്നത്. കൊച്ചി, തിരുവനന്തപുരം, മലപ്പുറം യൂനിറ്റുകളിലും പ്രവർത്തിച്ചു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയാണ്. ഭാര്യ: ഷീബ. മക്കൾ: അക്ഷയ് കെ. അനിൽ, അർഷദ് കെ. അനിൽ.
1998 ജനുവരിയിൽ ജോലിയിൽ ചേർന്ന കെ. ദേവദാസൻ 24 വർഷത്തെ സേവനം പൂർത്തിയാക്കി മാധ്യമം ആഴ്ചപ്പതിപ്പിൽനിന്ന് സീനിയർ പ്രൂഫ് റീഡറായാണ് വിരമിക്കുന്നത്.
കോഴിക്കോട് കക്കോടി സ്വദേശിയാണ്. ഭാര്യ: ഷീജമോൾ. മക്കൾ: ധീരജ് ദാസ്, ദിയ. ചെന്നൈ ബ്യൂറോയിൽ കറസ്പോണ്ടന്റായ രാജേന്ദ്രൻ 2001 ഡിസംബറിലാണ് ജോലിയിൽ പ്രവേശിച്ചത്. കോയമ്പത്തൂരിലെ കോവൈപുത്തൂർ സ്വദേശിയാണ്. 20 വർഷത്തിനിടയിൽ കോയമ്പത്തൂരിലും ലേഖകനായി പ്രവർത്തിച്ചു. ഭാര്യ: എൻ. കുമുദ. മകൾ: ആർ. മിത്ര. 1995 ജനുവരിയിൽ സർവിസിൽ പ്രവേശിച്ച വി.എം. അബ്ദുൽ അസീസ് 27 വർഷത്തെ സേവനത്തിനുശേഷം തൃശൂർ യൂനിറ്റ് പരസ്യവിഭാഗം ഹെഡ് ക്ലർക്കായാണ് വിരമിക്കുന്നത്.
തിരുവനന്തപുരം, കൊച്ചി, മലപ്പുറം യൂനിറ്റുകളിലും ജോലി ചെയ്തു. എറണാകുളം ആലുവ സ്വദേശിയാണ്. ഭാര്യ: വി.എച്ച്. സബിത. മക്കൾ: അൻസിയ അബ്ദുൽ അസീസ്, അഷ്ഫാഖ് അഹമ്മദ്, നസീഹ പർവീൻ.
1989 ഏപ്രിലിൽ ജോലിയിൽ പ്രവേശിച്ച പി. കോയാമു 33 വർഷത്തെ സേവനത്തിനുശേഷം കോഴിക്കോട് യൂനിറ്റിൽനിന്നാണ് സീനിയർ ഡ്രൈവറായി വിരമിക്കുന്നത്.
തിരുവനന്തപുരം, കൊച്ചി, മലപ്പുറം, തൃശൂർ, മംഗലാപുരം യൂനിറ്റുകളിലും പ്രവർത്തിച്ചു. കോഴിക്കോട് കൊടിയത്തൂർ സ്വദേശിയാണ്. ഭാര്യ: ആയിഷ നസീം. മക്കൾ: ആയിഷ തമന്ന, ദിൽഫ, ദിൽന, റാസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.