കോഴിക്കോട്: മാധ്യമം കൊല്ലം ന്യൂസ് ബ്യൂറോ ചീഫ് അജിത് ശ്രീനിവാസൻ, കോഴിക്കോട് കോർപറേറ്റ് ഓഫിസിലെ ചീഫ് സെക്യൂരിറ്റി ഗാർഡ് പി.കെ. സുധാകരൻ, കൊച്ചി യൂനിറ്റിലെ അഡ്മിനിസ്ട്രേഷൻ ഹെഡ് ക്ലർ ക്ക് എ.എം സലീം എന്നിവർ വിരമിച്ചു.
1993 ജനുവരിയിൽ മാധ്യമം പത്രാധിപ സമിതിയിൽ ചേർന്ന അജിത് ശ്രീനിവാസൻ 30 വർഷത്തെ സേവനത്തിനുശേഷമാണ് വിരമിക്കുന്നത്. തിരുവനന്തപുരം, കോട്ടയം യൂനിറ്റുകളിൽ ന്യൂസ് എഡിറ്ററായിരുന്നു. തൃശൂർ, കൊച്ചി, പത്തനംതിട്ട , കോട്ടയം, കൊല്ലം ബ്യൂറോകളിലും പ്രവർത്തിച്ചു. കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റായിരുന്നു.
തിരുവല്ല തിരുമൂലപുരം തോട്ടയ്ക്കാട്ട് രമാ നിവാസിൽ പരേതരായ ടി.കെ. ശ്രീനിവാസന്റെയും (റിട്ട. ഹെഡ് മാസ്റ്റർ) കെ. രമാഭായിയുടെയും (റിട്ട. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ) മകനാണ്. ഭാര്യ -സുലേഖ കെ.എസ്, (അധ്യാപിക, ടി.ഡി. ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ) മകൻ: സിദ്ധാർഥ് അജിത്
1987ൽ മാധ്യമത്തിൽ ചേർന്ന പി.കെ. സുധാകരൻ 36 വർഷത്തെ സേവനത്തിനുശേഷമാണ് വിരമിക്കുന്നത്. മലപ്പുറം യൂനിറ്റിലും പ്രവർത്തിച്ചു. കോഴിക്കോട് നരിക്കുനി സ്വദേശിയാണ്. ഭാര്യ: ഉഷാമണി. മക്കൾ: പ്രണവ്, അനുഷ.
1994 ജനുവരിയിൽ മാധ്യമത്തിൽ ചേർന്ന എ.എം. സലീം 29 വർഷം സേവനം ചെയ്തു. കോഴിക്കോട്, തൃശൂർ യൂനിറ്റുകളിലും പ്രവർത്തിച്ചു. എറണാകുളം നെടുമ്പാശ്ശേരി സ്വദേശിയാണ്. ഭാര്യ: സുബൈദ. മക്കൾ: വസീം അക്രം, ഫാത്തിമ നസ്രിൻ, അനസ് മുഹമ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.