കോഴിക്കോട്: മാധ്യമം കോഴിക്കോട് യൂണിറ്റിലെ ന്യൂസ് എഡിറ്റർ കെ.പി. മൊയ്തു എന്ന മൊയ്തു വാണിമേൽ, ആലപ്പുഴ ചീഫ് ഒാഫ് ന്യൂസ് ബ്യൂറോ ബി. ഹരികുമാർ എന്ന കളർകോട് ഹരികുമാർ, സിറ്റി ഒാഫിസ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ വൈ. അബ്ദുസ്സമദ് എന്നിവർ വിരമിച്ചു. ഇവർക്ക് മാനേജ്മെൻറും മാധ്യമം ജേണലിസ്റ്റ്സ് യൂനിയനും റിക്രിയേഷൻ ക്ലബും യാത്രയയപ്പ് നൽകി.
29 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച മൊയ്തു 1988 ജൂലൈയിലാണ് മാധ്യമം എഡിറ്റോറിയൽ വിഭാഗത്തിൽ േചർന്നത്. കോഴിക്കോട്, മലപ്പുറം, തൃശൂർ ന്യൂസ് ബ്യൂറോകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാധ്യമം ആഴ്ചപ്പതിപ്പിെൻറ ചുമതലയും വഹിച്ചു. മാവൂർ ഗ്വാളിയോർ റയോൺസ് മലിനീകരണ പ്രശ്നം, മണി ചെയിൻ തട്ടിപ്പ് തുടങ്ങി നിരവധി പരിസ്ഥിതി, സാമൂഹിക, രാഷ്ട്രീയ സംബന്ധിയായ വാർത്തകളും ലേഖന പരമ്പരകളും തയാറാക്കി വ്യക്തിമുദ്ര പതിപ്പിച്ചു. മികച്ച പത്രപ്രവർത്തകനുള്ള 1989ലെ വി. കരുണാകരൻ നമ്പ്യാർ അവാർഡ്, 1992--ലെ നാഷനൽ സേഫ്റ്റി കൗൺസിൽ, കേരളയുടെ സുരക്ഷ അവാർഡ്, 2004ലെ കെ.സി. മാധവക്കുറുപ്പ് അവാർഡ് എന്നീ പുരസ്കാരങ്ങൾ നേടി. സി.എസ്. ജമീല (റിട്ട. സെക്ഷൻ ഒാഫിസർ, കാലിക്കറ്റ് സർവകലാശാല)യാണ് ഭാര്യ. മക്കൾ: റഹീം(എൻജിനീയർ, െഎ.ടി.സി ബംഗളൂരു), റിയാസ്, റമീസ് (രണ്ട് പേരും പിഎച്ച്.ഡി വിദ്യാർഥികൾ).
28 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച കളർകോട് ഹരികുമാർ 1989 മാർച്ചിൽ മാധ്യമം എഡിറ്റോറിയൽ ബോർഡ് അംഗമായി േചർന്നു. ആലപ്പുഴ, പാലക്കാട്, എറണാകുളം, കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ന്യൂസ് ബ്യൂറോകളിൽ സേവനമനുഷ്ഠിച്ചു. ആലപ്പുഴയിലെ കയർ മേഖല, കരിമണൽ ഖനനം, വെള്ളപ്പൊക്കകെടുതികൾ, കുട്ടനാട്ടിെല കർഷകരുടെ പ്രശ്നങ്ങൾ, ആലപ്പുഴയിലെ കമ്യൂണിസ്റ്റ് രാഷ്്ട്രീയം എന്നീ വിഷയങ്ങളിൽ മാധ്യമം പത്രത്തിലും ആഴ്ചപ്പതിപ്പിലും ശ്രദ്ധേയമായ ലേഖന പരമ്പരകൾ പ്രസിദ്ധീകരിച്ചു. മികച്ച പത്രപ്രവർത്തകനുള്ള വാടപ്പുറം ബാവ ഫൗണ്ടേഷൻ അവാർഡ് നേടിയിട്ടുണ്ട്. ആർ. സുജാതയാണ് ഭാര്യ. ലക്ഷ്മി, പാർവതി എന്നിവർ മക്കളാണ്.
30 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച വൈ. അബ്ദുസ്സമദ് 1987ലാണ് മാധ്യമത്തിൽ ചേരുന്നത്. സഫിയയാണ് ഭാര്യ. ആസിയ, അബ്ദുൽ മാലിക്, സുമയ്യ, ഫിദ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.