വിരമിച്ച ഉദ്യോഗസ്ഥരെ ബി.എൽ.ഒമാരാക്കുന്നത് വിലക്കി

ക​ക്കോ​ടി (കോ​ഴി​ക്കോ​ട്): തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ​നി​ന്ന് പെ​ൻ​ഷ​ൻ​കാ​രാ​യ ബി.​എ​ൽ.​ഒ​മാ​രെ മാ​റ്റി ഉ​ത്ത​ര​വ്. സേ​വ​ന​ത്തി​ൽ​നി​ന്ന് വി​ര​മി​ച്ച​വ​ർ ബി.​എ​ൽ.​ഒ​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫി​സ​റു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. ഇ​തോ​ടെ ബൂ​ത്തു​ക​ളി​ൽ ബി.​എ​ൽ.​ഒ​മാ​രു​ടെ രാ​ഷ്ട്രീ​യ സ്വാ​ധീ​ന​മു​ണ്ടാ​കു​ന്നു​വെ​ന്ന പ​രാ​തി​ക്ക് ഇ​ല​ക്ഷ​ൻ ക​മീ​ഷ​ൻ ത​ട​യി​ട്ടി​രി​ക്കു​ക​യാ​ണ്.

ഈ ​മാ​സം 30ന് ​സ​ർ​വി​സി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്ന​വ​രും ബി.​എ​ൽ.​ഒ​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​മാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ മാ​റ്റി, പ​ക​രം ആ​ളെ നി​യ​മി​ക്കാ​നാ​ണ് നി​ർ​ദേ​ശം. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, അം​ഗ​ൻ​വാ​ടി അ​ധ്യാ​പ​ക​ർ, വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ​യാ​ണ് നി​ല​വി​ൽ ബി.​എ​ൽ.​ഒ​മാ​രാ​യി നി​യ​മി​ക്കു​ന്ന​ത്.

ഭ​ര​ണ​ഘ​ട​ന പ​ദ​വി വ​ഹി​ക്കു​ന്ന ഇ​ത്ത​രം ഉ​ദ്യോ​ഗ​സ്ഥ​ർ സ്വ​ന്ത​മാ​യി അ​സോ​സി​യേ​ഷ​നു​ക​ൾ രൂ​പ​വ​ത്ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ നേ​ര​ത്തെ ത​ട​ഞ്ഞി​രു​ന്നു.

ഒ​ഴി​വാ​ക്കു​ന്ന​വ​ർ​ക്കു പ​ക​രം ആ​ളെ നി​യ​മി​ച്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം അ​ത​ത് ജി​ല്ല ഇ​ല​ക്ഷ​ൻ ഓ​ഫി​സ​ർ​മാ​ർ​ക്കാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് മേ​യ് ര​ണ്ടി​നു​മു​മ്പ് ഇ​ല​ക്ഷ​ൻ വ​കു​പ്പ് ഓ​ഫി​സി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ക​ല​ക്ട​ർ​മാ​രാ​ണ് ബി.​എ​ൽ.​ഒ​മാ​രെ നി​യ​മി​ക്കു​ന്ന​ത്.

Tags:    
News Summary - Retired officers are prohibited from being made BLOs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.